ദോഹ: രാജ്യത്തെ സ്വകാര്യ മേഖലയിൽ സ്വദേശിവൽക്കരണം നടപ്പാക്കാനുള്ള നീക്കങ്ങൾ ശക്തമാക്കി ഖത്തർ. ഇതു സംബന്ധിച്ച കരട് നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു. ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുല്ലസീസ് അൽതാനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം സ്വീകരിച്ചത്.
സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികൾക്ക് കമ്പനികൾ നൽകേണ്ട ആനുകൂല്യങ്ങളും സൗകര്യങ്ങളും സംബന്ധിച്ച തൊഴിൽ മന്ത്രിയുടെ കരട് തീരുമാനങ്ങൾക്കും മന്ത്രിസഭ അംഗീകാരം നൽകി. സ്വകാര്യ മേഖലയിലെ തൊഴിൽ തസ്തികകൾ മിക്കതും സ്വദേശികൾക്ക് മാത്രമാക്കുന്നതാണ് നിയമം.
Post Your Comments