കഴിഞ്ഞ ദിവസമാണ് റിസർവ് ബാങ്ക് 2000 രൂപ നോട്ട് നിരോധിച്ചത്. സെപ്തംബർ 30 വരെ മാത്രമാണ് 2000 രൂപ നോട്ടിന്റെ ആയുസ്. അതിന് ശേഷം നിലവിലെ കറൻസികളിൽ ഏറ്റവും വലിയ കറൻസി 500 രൂപയാകും. 2000 നോട്ട് പിൻവലിച്ചതിനെ വിമർശിക്കുന്നവർക്ക് തക്ക മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകൻ രാമസിംഹൻ അബൂബക്കർ. 2000 പോവാന്ന് കേട്ടപ്പോൾ പൊതു ജനം കിടുങ്ങുകയോ വിയർക്കുകയോ ചെയ്തില്ലെന്നും, പക്ഷെ കമ്മ്യുണിസ്റ്റ്കാരും, സുഡാപ്പികളും, കൊങ്ങികളും, സ്റ്റാലിനും തുടങ്ങിയവർക്കെല്ലാം നെഞ്ചിടിപ്പും പരവേശവും ഉണ്ടായതായും അദ്ദേഹം പരിഹസിച്ചു.
‘2000 പോവാന്ന് കേട്ടപ്പോൾ പൊതു ജനം കിടുങ്ങിയില്ല, വിയർത്തില്ല, പരവേശപ്പെട്ടില്ല. പക്ഷെ കമ്മ്യുണിസ്റ്റ്കാരും, സുഡാപ്പികളും, കൊങ്ങികളും, സ്റ്റാലിനും തുടങ്ങിയവർക്കെല്ലാം നെഞ്ചിടിപ്പ് പരവേശം. മടിയിൽ കനമുള്ളവനല്ലേ പേടി കാണൂ, ഒരു ചാക്ക് നാലു ചാക്കാക്കി മാറ്റുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലല്ലോ. ഈ മോദി സർക്കാരിനെ എന്ന് പണ്ടാരടക്കും എന്ന് നെടുവീർപ്പിട്ട് ആലോചനയിലാ സകല രാഷ്ട്രീയക്കാരും’, രാമസിംഹൻ ഫേസ്‌ബുക്കിൽ കുറിച്ചു.
അതേസമയം, കഴിഞ്ഞ ദിവസമാണ് റിസർവ് ബാങ്ക് 2000 രൂപ നോട്ട് നിരോധന വിജ്ഞാപനം പുറത്തിറക്കിയത്. മെയ് 23 മുതൽ 20000 ത്തിന്റെ കെട്ടുകൾ തവണകളായി ബാങ്കുകളിൽ വെച്ച് മാറാവുന്നതാണ്. സെപ്തംബർ 30 വരെയാണ് നോട്ട് മാറാനുള്ള സമയം. നിലവിൽ ഇന്ത്യൻ വിപണിയിലുള്ളത് 3.62 ലക്ഷം കോടി രൂപ മൂല്യമുള്ള 181 കോടി എണ്ണം 2000 രൂപ നോട്ട് മാത്രമാണ്.
മുൻപ് 2016 നോട്ട് നിരോധനം വന്ന ശേഷമാണ് 2000 രൂപ നോട്ട് പുറത്തിറക്കിയത്. 2017 ന് ശേഷം രാജ്യത്ത് ഈ നോട്ട് അച്ചടിച്ചിരുന്നില്ല. പിൽക്കാലത്ത് ഘട്ടം ഘട്ടമായി നോട്ട് പിൻവലിച്ചു. നിലവിലെ സാഹചര്യത്തിൽ 2000 രൂപ നോട്ട് നിരോധനം 2016 ലെ നോട്ട് നിരോധന സാഹചര്യം പോലെ ജനത്തെ വലയ്ക്കില്ലെന്നാണ് കരുതുന്നത്. വിപണിയിൽ 2000 രൂപ നോട്ട് ലഭ്യത കുറഞ്ഞതാണ് ഇതിന് കാരണം.
Post Your Comments