KeralaLatest NewsNews

‘അലമ്പനായ ഒരുവൻ ഇടതുപക്ഷത്തിന്റെ പുഴുത്ത നാവായി മാറുന്നതിൽ അത്ഭുതമില്ല’: സന്ദീപാനന്ദ ഗിരിയെ ട്രോളി രാമസിംഹൻ

കൊച്ചി: പ്രധാനമന്ത്രിയുടെ രണ്ട് ദിവസത്തെ കേരള സന്ദർശനം വൻ വിജയമായിരുന്നു. തന്നെ കാണാനെത്തിയ ജനങ്ങളെ കൈവീശി കാണിച്ച് അവരുടെ മനസ് നിറച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചി വിട്ടത്. ആയിരങ്ങളായിരുന്നു പ്രധാനമന്ത്രിയെ കാണാനെത്തിയത്. ഇതോടെ, വിമർശനവുമായി ഇടത് അനുകൂലികൾ രംഗത്തെത്തിയിരുന്നു. മോദിയുടെ സന്ദർശനത്തിനെതിരെ വിമർശനം ഉന്നയിച്ച സ്വാമി സന്ദീപാനന്ദ ​ഗിരിക്ക് കൃത്യമായ മറുപടി നൽകിയിരിക്കുകയാണ് സംവിധായകൻ രാമസിംഹൻ അബൂബക്കർ.

‘വേശ്യാലയത്തിൽ പോലും അലമ്പനായ ഒരുവൻ ഇടതുപക്ഷത്തിന്റെ പുഴുത്ത നാവായി മാറുന്നതിൽ അത്ഭുതമില്ല, ഇവന്റെ നാവ് ചൊറിയുന്നത് എന്തിനാണെന്ന് മലയാളികൾക്കറിയാം.. ആ നാവിനു അർശസ്‌ ഉള്ളത് തന്നെയാണ് പ്രിയം’ എന്നാണ് രാമസിംഹൻ സ്വാമി സന്ദീപാനന്ദ ​ഗിരിയെ വിമർശിച്ച് പറയുന്നത്. രാമസിംഹന്റെ ഫേസ്‌ബുക്ക് പോസ്റ്റിന് പിന്തുണയുമായി നിരവധിപ്പേരാണ് എത്തുന്നത്.

രാമസിംഹന്റെ വിമർശന കുറിപ്പിന് ആധാരമായ സ്വാമി സന്ദീപാനഗിരിയുടെ പോസ്റ്റ് ഇങ്ങനെയായിരുന്നു: ‘നെഞ്ചിൽ ബാഡ്ജ് കുത്തിയ അല്പനായ ഒരു ഉത്സവാഘോഷക്കമ്മറ്റിക്കാരനെപ്പോലെ പാർട്ടിയുടെ ചിഹ്നവും നെഞ്ചിൽ കുത്തി വന്ന് യുവതയോട് തല്ലിപ്പൊളിത്തരം പറയുന്നതാണോ …….(നാവ് ചൊറിഞ്ഞു വരുന്നു.) അറ്റ് ലീസ്റ്റ് നിങ്ങളൊരു രാജ്യത്തിന്റെ പ്രധാനമന്ത്രിയല്ലേ?’. ഇതാണ് പ്രധാനമന്ത്രിയെ ആരാധിക്കുന്നവരെ ചൊടിപ്പിച്ചത്.

അതേസമയം, രണ്ട് ദിവസത്തെ സന്ദർശനത്തിനുശേഷം പ്രധാനമന്ത്രി ഗുജറാത്തിലെ സൂറത്തിലേക്കു തിരിച്ചു. 3200 കോടിയുടെ മറ്റു വികസനപദ്ധതികളുടെ സമർപ്പണവും ശിലാസ്ഥാപനവും നിർവഹിച്ച ശേഷമായിരുന്നു അദ്ദേഹം തിരികെ പോയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button