Latest NewsIndia

പാര്‍ലമെന്റിലെ പ്രതിപക്ഷ പ്രതിഷേധം ഫോണിൽ പകർത്തി ട്വീറ്റ് ചെയ്തു: കോണ്‍ഗ്രസ് എം.പി.യെ സസ്‌പെന്‍ഡ് ചെയ്തു

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് എം.പി. രജനി അശോക് റാവു പാട്ടീലിനെ രാജ്യസഭയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പാര്‍ലമെന്റിലെ സഭാ നടപടികള്‍ ചിത്രീകരിച്ചതിനാണ് കോണ്‍ഗ്രസ് എം.പിക്കെതിരെ നടപടിയെടുത്തത്. രാജ്യസഭ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍കറാണ് രജനിയെ വെള്ളിയാഴ്ച സസ്‌പെന്‍ഡ് ചെയ്തതായി അറിയിച്ചത്. പാര്‍ലമെന്റിലെ ബജറ്റ് സെഷനിടെയുണ്ടായ പ്രതിപക്ഷ പ്രതിഷേധത്തിന്റെ ദൃശ്യം രജനി അശോക് റാവു ഫോണിൽ ചിത്രീകരിച്ചിരുന്നു.

നന്ദിപ്രമേയത്തിന് വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ മറുപടി പ്രസംഗത്തിനിടെ പ്രതിപക്ഷ എം.പി.മാര്‍ പ്രതിഷേധിക്കുന്ന ദൃശ്യം പകര്‍ത്തി രജനി പാട്ടീല്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് അച്ചടക്ക നടപടി. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. വീഡിയോ പകര്‍ത്തിയത് അനാരോഗ്യകരമായ പ്രവര്‍ത്തിയായിപ്പോയെന്ന് രജനിയെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് ജഗ്ദീപ് ധന്‍കര്‍ പ്രതികരിച്ചു.

പാര്‍ലമെന്ററി പ്രിവിലേജസ് കമ്മിറ്റി വിഷയത്തിൽ അന്വേഷണം നടത്തും. അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുവരെ സസ്‌പെന്‍ഷന്‍ തുടരുമെന്നും ധന്‍കര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, മനഃപൂര്‍വമായി ഒന്നും ചെയ്തിട്ടില്ലാത്ത തനിക്കെതിരെ കടുത്ത നടപടിയെടുക്കുന്നത് അന്യായമാണെന്ന് സംഭവത്തില്‍ രജനി പാട്ടീല്‍ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button