മഹാരാഷ്ട്ര : മഹാരാഷ്ട്രയില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ ഏക ലോക്സഭാ അംഗം ബാലു ധനോര്‍ക്കര്‍ (48) അന്തരിച്ചു. ഡല്‍ഹി-എൻസിആറിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കിഡ്നി സ്റ്റോണ്‍ പ്രശ്നത്തെ തുടര്‍ന്നാണ് ബാലു ധനോര്‍ക്കറെ കഴിഞ്ഞയാഴ്ച നാഗ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബാലാസാഹേബ് തരോട്ട് പറഞ്ഞു. എന്നാല്‍ പിന്നീട് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ മെദാന്ത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
മഹാരാഷ്ട്രയിലെ ചന്ദ്രപൂര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള ഏക കോണ്‍ഗ്രസ് എംപിയായിരുന്നു ധനോര്‍ക്കര്‍.48 കാരനായ ബാലു ധനോര്‍ക്കറിന് ഭാര്യ പ്രതിഭ ധനോര്‍ക്കറും രണ്ട് ആണ്മക്കളും ഉണ്ട്. പ്രതിഭ ധനോര്‍ക്കര്‍ എംഎല്‍എ കൂടിയാണ്.
ബാലു ധനോര്‍ക്കര്‍ ബാലസാഹേബ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച്, 2014 ല്‍ ചന്ദ്രപൂര്‍ ജില്ലയില്‍ നിന്ന് ആദ്യമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. ധനോര്‍ക്കര്‍ ചന്ദ്രപൂര്‍ സീറ്റില്‍ നിന്ന് തന്നെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും പാര്‍ട്ടി ടിക്കറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്നു.
ധനോര്‍ക്കര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് ചന്ദ്രപൂര്‍ ലോക്സഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഹൻസ്രാജ് അഹിറിനെ പരാജയപ്പെടുത്തി. 2019ല്‍ ബാലു ധനോര്‍ക്കറുടെ ഭാര്യ പ്രതിഭ ധനോര്‍ക്കര്‍ വോറ ഭദ്രാവതി നിയമസഭാ സീറ്റില്‍ മത്സരിച്ച് എംഎല്‍എയായി.
Post Your Comments