ErnakulamMollywoodLatest NewsKeralaCinemaNattuvarthaNewsEntertainmentMovie Gossips

‘വിശ്രമം വേണം’: ഇനി കുറച്ച് കാലം സിനിമയിലേക്ക് ഇല്ലെന്ന് പ്രയാഗ മാർട്ടിൻ

കൊച്ചി: ചുരുങ്ങിയ കാലയളവിനുള്ളിൽ മലയാളി പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് പ്രയാഗ മാർട്ടിൻ. സിനിമയ്‌ക്കൊപ്പം സോഷ്യൽ മീഡിയയിലും താരം സജീവമാണ്. ഇപ്പോൾ ഒരു അഭിമുഖത്തിൽ താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സിനിമയിൽ നിന്ന് ഇടവേള എടുക്കുകയാണെന്നാണ് പ്രയാഗ മാർട്ടിൻ പറഞ്ഞത്. സിസി എല്ലിന്റെ ബ്രാൻഡ് അംബാസഡറാണ് താരം. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ പ്രസ്സ് മീറ്റിലാണ് നടി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

മേക്കോവറിന് വേണ്ടിയല്ല മുടി കളർ ചെയ്തതെന്നും സംഭവിച്ചു പോയതാണെന്നും പ്രയാഗ പറയുന്നു. നിലവിൽ ഒരു സിനിമയും കമ്മിറ്റ് ചെയ്തിട്ടില്ലെന്നും അതുകൊണ്ട് ഏത് ലുക്ക് ആയാലും കുഴപ്പമില്ലെന്നും നടി പറഞ്ഞു.

വര്‍ദ്ധിപ്പിച്ച ഇന്ധന-വൈദ്യുതി-വെള്ളക്കരം പിന്‍വലിക്കണം: പിണറായി സര്‍ക്കാരിനെതിരെ ബിജെപിയുടെ പ്രതിഷേധം

‘സി സി എല്ലിന്റെ ഭാഗമായി നടത്തിയ മേക്കോവർ അല്ല ഇത്. മുടി കളർ ചെയ്യാൻ പോയപ്പോൾ സംഭവിച്ചു പോയതാണ്. മേക്കോവർ നടത്തണമെന്ന് ഉദ്ദേശിച്ചിട്ടുമില്ല. മുടി വെട്ടിയപ്പോൾ കളർ ചെയ്തേക്കാമെന്ന് കരുതി. ഞാൻ വിചാരിച്ച കളർ ഇതായിരുന്നില്ല. അബദ്ധം പറ്റിയതാണ്. മനഃപൂർവം മാറ്റിയതല്ല ഇനി കുറച്ച് കാലം സിനിമയിൽ നിന്ന് ഇടവേള എടുക്കാൻ തീരുമാനിച്ചിരിക്കുകയാണ്. അതിന് കാരണമൊന്നുമില്ല. എനിക്ക് തോന്നി, അതുകൊണ്ട് ബ്രേക്ക് എടുക്കുന്നു. നിലവിൽ ഒരു സിനിമയും കമ്മിറ്റ് ചെയ്തിട്ടുമില്ല. അതുകൊണ്ട് പിന്നെ ഏത് ലുക്കായാലും കുഴപ്പമില്ലല്ലോ’, പ്രയാഗ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button