കൊച്ചി: ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ കൊച്ചിയിലെ ലഹരിമരുന്ന് കേസില്‍ തുടര്‍ നടപടി ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷമെന്ന് പൊലീസ്. ലഹരി പാര്‍ട്ടി നടന്നു എന്ന് കരുതുന്ന കൊച്ചി മരടിലെ നക്ഷത്ര ഹോട്ടലിലെ മുറിയില്‍ ഫൊറന്‍സിക് സംഘം പരിശോധന നടത്തിയിരുന്നു. കൊക്കെയ്ന്‍ അടക്കമുളള ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ശാസ്ത്രീയമായി തെളിയിക്കുന്നതിനാണിത്. കൊക്കെയ്ന്‍ കൊണ്ടുവന്നെന്ന് കരുതുന്ന പ്ലാസ്റ്റിക് കവറുകള്‍ കണ്ടെടുത്തിരുന്നു.
Read Also: സിവില്‍ സര്‍വീസ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത കേസ്: പ്രതി തമിഴ് നാട്ടില്‍
പാര്‍ട്ടിയില്‍ പങ്കെടുത്തെന്ന് കരുതുന്ന സിനിമാ അഭിനേതാക്കളായ ശ്രീനാഥ് ഭാസി, പ്രയാഗ മാര്‍ട്ടിന്‍ എന്നിവരെ ഇന്നലെ ചോദ്യം ചെയ്തിരുന്നു. ഓം പ്രകാശിനെ അറിയില്ലെന്നും ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്തിട്ടില്ലെന്നുമായിരുന്നു ഇരുവരുടെയും നിലപാട്.
Post Your Comments