കൊച്ചി: ലഹരിക്കേസില്‍ ഓം പ്രകാശും സുഹൃത്തുക്കളും തങ്ങിയ നക്ഷത്ര ഹോട്ടലില്‍ പ്രയാഗ മാര്‍ട്ടിനു പുറമെ മറ്റൊരു നടിയുമെത്തി. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. ഓം പ്രകാശിന്റെ മുറി സന്ദര്‍ശിച്ചോ എന്നു വ്യക്തമായാല്‍ ഈ നടിയെ ചോദ്യം ചെയ്യും. ഹോട്ടലില്‍ നടിയുടെ സാന്നിധ്യം പൊലീസ് ഉറപ്പിച്ചിട്ടുണ്ട്. ഏതു സാഹചര്യത്തിലാണ് നടി അവിടെ എത്തിയതെന്ന് അന്വേഷണ സംഘം പരിശോധിക്കുകയാണ്. ഓം പ്രകാശും സുഹൃത്തുക്കളും ഹോട്ടലില്‍ മൂന്നു മുറികളാണ് എടുത്തത്. ചില വ്യവസായികളും ഹോട്ടലില്‍ എത്തിയിട്ടുണ്ട്. ഇവരെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യും
അതേസമയം, ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസില്‍ നടി പ്രയാഗ മാര്‍ട്ടിനെ വീണ്ടും ചോദ്യം ചെയ്യേണ്ടതില്ലെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. നക്ഷത്ര ഹോട്ടലില്‍ പോയത് സുഹൃത്തുക്കളുടെ നിര്‍ബന്ധ പ്രകാരമാണെന്നാണ് പ്രയാഗയുടെ മൊഴി. സുഹൃത്തുക്കളില്‍ ശ്രീനാഥ് ഭാസിയുടെ സുഹൃത്തായ ബിനു ജോസഫും ഉണ്ടായിരുന്നു. ശ്രീനാഥിനൊപ്പമാണ് ഹോട്ടലില്‍ എത്തിയത്. ലഹരി ഇടപാടോ പാര്‍ട്ടിയോ നടന്നതായി അറിവില്ലായിരുന്നുവെന്നും പ്രയാഗ പറഞ്ഞു.
ലഹരി പരിശോധനയ്ക്ക് സന്നദ്ധരാണെന്ന് താരങ്ങള്‍ അന്വേഷണ സംഘത്തെ അറിയിച്ചു. നിലവില്‍ പരിശോധന വേണ്ടെന്ന നിലപാടിലാണ് പൊലീസ്. മൊഴികള്‍ വിലയിരുത്തിയ ശേഷമാകും ശ്രീനാഥിനെ വീണ്ടും ചോദ്യം ചെയ്യുന്നതില്‍ തീരുമാനം കൈക്കൊള്ളുക.
Post Your Comments