ThiruvananthapuramKeralaNattuvarthaLatest NewsNews

‘ചിന്തയെ അടിക്കാന്‍ സുരേന്ദ്രന്‍ വരട്ടെ, അപ്പോള്‍ കാണാം’: കെ.സുരേന്ദ്രന്‍ മാപ്പ് പറയണമെന്ന് പികെ ശ്രീമതി

തിരുവനന്തപുരം: യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിനെതിരെ വിവാദ പരാമര്‍ശം നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ സിപിഎം നേതാവ് പികെ ശ്രീമതി. ചിന്താ ജെറോമിനെ നിന്ദ്യവും മ്ലേച്ഛവുമായ ഭാഷയില്‍ അധിക്ഷേപിച്ച ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ മാപ്പ് പറയണമെന്ന് പികെ ശ്രീമതി ആവശ്യപ്പെട്ടു.

കെ സുരേന്ദ്രന്റെ പ്രസ്താവന അധമ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകളെ അപമാനിക്കുന്ന ബിജെപി നേതാവിന്റെ നിലപാടിനെതിരെ കേരളീയ സമൂഹം ശക്തിയായി പ്രതിഷേധിക്കണമെന്നും അവർ പറഞ്ഞു. ചിന്തയെ അടിക്കാന്‍ സുരേന്ദ്രന്‍ ഇങ്ങോട്ട് വരട്ടെ, അപ്പോള്‍ കാണാമെന്നും പികെ ശ്രീമതി കൂട്ടിച്ചേർത്തു.

റിയൽമി ജിടി നിയോ 5 ചൈനീസ് വിപണിയിൽ അവതരിപ്പിച്ചു

‘ഒരു പെണ്‍കുട്ടിയെക്കുറിച്ച് ഇത്രയും നിന്ദ്യവും അധിക്ഷേപകരവുമായ പ്രസ്താവന നടത്തിയ സുരേന്ദ്രന്‍ എത്ര തരംതാണ ചെളിക്കുണ്ടിലാണ് പതിച്ചിരിക്കുന്നതെന്ന് സ്വയം തെളിയിച്ചിരിക്കുകയാണ്. സുരേന്ദ്രന്റെ അഭിപ്രായം ബിജെപി നിലപാട് ആണോയെന്ന് നേതൃത്വം വ്യക്തമാക്കണം. ഇതിനെതിരെ കേരളീയ സ്ത്രീ സമൂഹം ഒറ്റക്കെട്ടായി പ്രതിഷേധിക്കണം,’ പികെ ശ്രീമതി പറഞ്ഞു.

എന്നാൽ, ചിന്തയെ കുറിച്ച് പറഞ്ഞത് നന്നായെന്ന് പല സിപിഎം സുഹൃത്തുക്കളും തന്നെ വിളിച്ച് പറഞ്ഞിരുന്നു എന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. ‘ചൂല് മൂത്രത്തില്‍ മുക്കി അവളെ അടിക്കണം’ എന്നായിരുന്നു കെ സുരേന്ദ്രന്റെ പരാമർശം.

രാജ്യത്ത് മ്യൂച്വൽ ഫണ്ട് നിക്ഷേപം കുതിക്കുന്നു, ജനുവരിയിലെ കണക്കുകൾ അറിയാം

ജനങ്ങളുടെ കമ്മീഷന്‍ അടിക്കുന്ന പണിയാണ് യുവജന കമ്മീഷന്റേതെന്നും അണ്‍പാര്‍ലമെന്ററിയായ കാര്യങ്ങളാണ് ചിന്താ ജെറോം ചെയ്യുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ജനങ്ങളോട് ബഹുമാനവും ആദരവും കാണിച്ചില്ലെങ്കില്‍ അവര്‍ പ്രതികരിക്കുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button