ഓഹരി വിപണിക്ക് കരുത്ത് പകർന്ന് രാജ്യത്ത് മ്യൂച്വൽ ഫണ്ടുകളിലേക്കുളള നിക്ഷേപം കുതിക്കുന്നതായി റിപ്പോർട്ട്. ഓഹരി വിപണിയിലെ കയറ്റിറക്കങ്ങൾക്കിടയിലും 2023 ജനുവരിയിൽ മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള നിക്ഷേപം 12,546 കോടി രൂപയാണ് ഉയർന്നത്. കഴിഞ്ഞ നാല് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിക്ഷേപമാണ് ജനുവരിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഏതാനും മാസങ്ങളായി നിക്ഷേപകർക്ക് മ്യൂച്വൽ ഫണ്ടുകളോടുള്ള താൽപര്യം വർദ്ധിച്ചിട്ടുണ്ട്.
2023 ഡിസംബറിൽ 7,303 കോടി രൂപയുടെ നിക്ഷേപമാണ് ഉണ്ടായിട്ടുള്ളത്. തുടർച്ചയായ ഇരുപത്തിമൂന്നാമത്തെ മാസമാണ് മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള നിക്ഷേപം തുടരുന്നത്. ഓഹരി വിപണിയിൽ വിദേശ ധനസ്ഥാപനങ്ങൾ മികച്ച തോതിൽ വിൽപ്പന നടത്തിയിരുന്നു. ഇത് ജനുവരിയിൽ മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള പണം ഒഴുക്ക് വർദ്ധിക്കാൻ കാരണമായി.
Also Read: ആമവാതത്തിന്റെ ലക്ഷണങ്ങളെ നേരത്തെ തിരിച്ചറിയാം
Post Your Comments