കാത്തിരിപ്പുകൾക്കൊടുവിൽ മുൻനിര സ്മാർട്ട്ഫോൺ ബ്രാൻഡായ റിയൽമി ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ചൈനീസ് വിപണിയിൽ അവതരിപ്പിച്ചു. കിടിലൻ സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുള്ള റിയൽമി ജിടി നിയോ 5 സ്മാർട്ട്ഫോണാണ് പുറത്തിറക്കിയത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഈ ഹാൻഡ്സെറ്റ് വിപണിയിൽ അവതരിപ്പിക്കുമെന്ന സൂചന റിയൽമി നൽകിയിരുന്നു. ഇവയുടെ പ്രധാന സവിശേഷതകൾ പരിചയപ്പെടാം.
6.7 ഇഞ്ച് 1.5 കെ 10 ബിറ്റ് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. ഒക്ടാ- കോർ സ്നാപ്ഡ്രാഗൺ 8 ജെൻ 1 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 13 അടിസ്ഥാനമാക്കിയുളള റിയൽമി യുഐ 4.0 ആണ്. 50 മെഗാപിക്സൽ സോണി IMX890 പ്രൈമറി സെൻസർ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 2 മെഗാപിക്സൽ മാക്രോ സെൻസർ എന്നിവയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ.
Also Read: അനധികൃത സ്വത്ത് സമ്പാദനം: ഇപി ജയരാജനെതിരെ പാര്‍ട്ടി അന്വേഷണം, സമിതിയെ നിയോഗിച്ച് സിപിഎം
240 വാട്സ്, 150 വാട്സ് ഫാസ്റ്റ് ചാർജിംഗ് ഫീച്ചറുള്ള രണ്ട് ചാർജിംഗ് വേരിയന്റുകളിലാണ് ഇവ പുറത്തിറക്കിയിരിക്കുന്നത്. 4,600 എംഎഎച്ച് ബാറ്ററി ലൈഫ് ലഭ്യമാണ്. റിയൽമി ജിടി നിയോ 5 സ്മാർട്ട്ഫോണുകളുടെ 240 വാട്സ് ചാർജിംഗ് പിന്തുണയുള്ള 16 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റിന്റെ വില 3,199 യുവാനാണ് (ഏകദേശം 39,400 രൂപ). ഇതിന്റെ തന്നെ 16 ജിബി റാം പ്ലസ് 1 ടിബി ഇന്റേണൽ സ്റ്റോറേജ് ഉളള വേരിയന്റിന്റെ വില 3,499 യുവാനാണ് (ഏകദേശം 42,600 രൂപ). അതേസമയം, 150 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുളള 8 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡൽ 2,499 യുവാന് (ഏകദേശം 30,400 രൂപ) വാങ്ങാൻ സാധിക്കും.
Post Your Comments