IdukkiLatest NewsKeralaNattuvarthaNews

യു​വ​തി​ വീ​ടി​ന​ടു​ത്തു​ള്ള ക​ശു​മാ​വി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ : ദുരൂഹത

ക​രിമ്പൻ ചാ​ലി​സി​റ്റി സി​എ​സ്ഐ കു​ന്ന് കു​റു​ന്തോ​ട്ട​ത്തി​ൽ ബി​ൻ​സി​ന്‍റെ ഭാ​ര്യ ഗ്രീ​ഷ്മ (24) യെ​യാ​ണ് ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്

ചെ​റു​തോ​ണി: യു​വ​തി​യെ വീ​ടി​ന​ടു​ത്തു​ള്ള ക​ശു​മാ​വി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​രിമ്പൻ ചാ​ലി​സി​റ്റി സി​എ​സ്ഐ കു​ന്ന് കു​റു​ന്തോ​ട്ട​ത്തി​ൽ ബി​ൻ​സി​ന്‍റെ ഭാ​ര്യ ഗ്രീ​ഷ്മ (24) യെ​യാ​ണ് ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്.

Read Also : ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; നാല് പേർക്ക് പരിക്ക്

പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന തോ​പ്രാം​കു​ടി സ്കൂ​ൾ​സി​റ്റി സ്വ​ദേ​ശി​നി​യാ​യ ഗ്രീ​ഷ്മ​യും ബി​ൻ​സും ഒ​രു വ​ർ​ഷ​മാ​യി ഒ​രു​മി​ച്ചായിരുന്നു താമസം. ഇ​വ​ർ ത​മ്മി​ൽ കു​ടും​ബ​ക​ല​ഹം പ​തി​വാ​യി​രു​ന്നെ​ന്നാണ് നാ​ട്ടു​കാ​ർ പ​റ​യു​ന്നത്.

Read Also : പ്രമേഹ രോഗികൾക്കും വിളർച്ച ഉള്ളവർക്കും ഉത്തമം: അഞ്ചു മിനിറ്റിൽ ഹെൽത്തിയായ ഈ ദോശ തയ്യാർ

ഇ​ടു​ക്കി ആ​ർ​ഡി​ഒ അ​രു​ണ്‍ എ​സ്. നാ​യ​ർ, ഡി​വൈ​എ​സ്പി ബി​നു ശ്രീ​ധ​ർ, ഇ​ടു​ക്കി സി​ഐ ബി. ​ജ​യ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മൃ​ത​ദേ​ഹ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി. ആ​ത്മ​ഹ​ത്യ​യെ​ന്നാ​ണ് പൊ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

മ‍ൃതദേഹം പൊലീസ് നടപടികൾക്കും പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നും ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button