പാലക്കാട്: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ ഭൂകമ്പത്തിൽ തകർന്ന തുർക്കിക്ക് പത്ത് കോടി രൂപയുടെ സഹായം പ്രഖ്യാപിച്ച നടപടിയിൽ പ്രതികരിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യർ രംഗത്ത്. ഇന്ത്യ ഒരു രാജ്യമെന്ന നിലക്ക് തുർക്കിക്കോ പാക്കിസ്ഥാനോ പ്രകൃതി ദുരന്തങ്ങളുടെ സമയത്ത് സഹായമെത്തിക്കുന്നത് മനസിലാക്കാമെന്നും എന്നാൽ കേരളം ചില പ്രത്യേക സാഹചര്യങ്ങളിൽ പ്രത്യേക രാജ്യങ്ങളെ സഹായിക്കാൻ ആവേശം കാണിക്കുന്നത് എന്തിനാണെന്നും സന്ദീപ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിച്ചു.
തീവ്ര ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ പോസ്റ്റർ ബോയ് ആയ എർദോഗനെ രക്ഷകനായി കാണുന്ന ചിലർ കേരളത്തിലുമുണ്ടെന്നും അവരെ സുഖിപ്പിക്കാനും സന്തോഷിപ്പിക്കാനുമാണ് ഈ തീരുമാനമെന്നും സന്ദീപ് വാര്യർ പറയുന്നു ഇത് പച്ചയായ വർഗീയ പ്രീണനം തന്നെയാണെന്നും കൂട്ടിച്ചേർത്തു.
സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
മക്ക- മദീന ഹറമൈൻ എക്സ്പ്രസ് ട്രെയിൻ മറിഞ്ഞ് തീപിടിച്ചു: ആളപായമില്ലെന്ന് അധികൃതർ
ഇന്ത്യ ഒരു രാജ്യമെന്ന നിലക്ക് തുർക്കിക്കോ പാക്കിസ്ഥാനോ പ്രകൃതി ദുരന്തങ്ങളുടെ സമയത്ത് സഹായമെത്തിക്കുന്നത് മനസ്സിലാക്കാം . എന്നാൽ കേരളം ചില പ്രത്യേക സാഹചര്യങ്ങളിൽ പ്രത്യേക രാജ്യങ്ങളെ സഹായിക്കാൻ ആവേശം കാണിക്കുന്നത് എന്തിനാണ് ? പച്ചയായ വർഗീയ പ്രീണനം തന്നെ . കൃഷി മന്ത്രിയുടെ ഇസ്രായേൽ യാത്ര മുടക്കിയതും ഈ നാണം കെട്ട പ്രീണനത്തിന് വേണ്ടിയാണ് .
തുർക്കിക്ക് സഹായമെത്തിക്കാൻ കേരളം പ്രത്യേക രാജ്യമാണോ ? അവസരം കിട്ടുമ്പോഴൊക്കെ ഇന്ത്യക്കെതിരായ നിലപാട് സ്വീകരിക്കുന്ന പരമ വർഗീയ വാദിയായ , ഹാഗിയ സൊഫിയ ദേവാലയം പള്ളിയാക്കി മാറ്റിയ , തീവ്ര ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ പോസ്റ്റർ ബോയ് ആയ എർദോഗനെ രക്ഷകനായി കാണുന്ന ചിലർ കേരളത്തിലുമുണ്ട് . അവരെ സുഖിപ്പിക്കാനാണ് , സന്തോഷിപ്പിക്കാനാണ് ഈ തീരുമാനം .
Post Your Comments