Latest NewsSaudi ArabiaNewsInternationalGulf

മക്ക- മദീന ഹറമൈൻ എക്സ്പ്രസ് ട്രെയിൻ മറിഞ്ഞ് തീപിടിച്ചു: ആളപായമില്ലെന്ന് അധികൃതർ

ജിദ്ദ: മക്ക- മദീന ഹറമൈൻ എക്സ്പ്രസ് ട്രെയിൻ മറിഞ്ഞ് തീപിടിച്ചു. ജിദ്ദ ഗവർണറേറ്റിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് റോഡ് ജംഗ്ഷനിലെ ഹറമൈൻ എക്‌സ്പ്രസ് ട്രെയിനിന്റെ ക്യാംപസിനുള്ളിലാണ് അപകടം നടന്നത്. ബുധനാഴ്ച പുലർച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം.

Read Also: ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ നീരീക്ഷിക്കാൻ ചൈന ചാര ബലൂൺ ഉപയോഗിച്ചു: റിപ്പോർട്ട് പുറത്തുവിട്ട് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ

ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അപകടത്തിൽ പരിക്കേറ്റവർക്ക് ആവശ്യമായ പ്രാഥമിക ചികിത്സ നൽകിയതായും അധികൃതർ അറിയിച്ചു. പരിക്കേറ്റവരുടെ ആരോഗ്യ നില തൃപ്തികരമാണ്. അപകടം ട്രെയിനുകളുടെ സഞ്ചാരത്തെയും സമയത്തെയും ബാധിച്ചിട്ടില്ലെന്നാണ് ഹറമൈൻ എക്‌സ്പ്രസ് ട്രെയിൻ പ്രസ്താവനയിലൂടെ വ്യക്തമാക്കിയത്.

Read Also: 6,000 കിലോ പുഴുവരിച്ച ചീഞ്ഞളിഞ്ഞ മീന്‍ പിടികൂടിയ സംഭവം, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്:മീനുകള്‍ക്ക് ഒരു മാസത്തിലേറെ പഴക്കം

shortlink

Related Articles

Post Your Comments

Related Articles


Back to top button