ThrissurNattuvarthaLatest NewsKeralaNews

എട്ട് വയസുകാരിയെ വീട്ടിൽ അതിക്രമിച്ചു കയറി ക്രൂരമായി പീഡിപ്പിച്ചു : മധ്യവയസ്കന് 40 വർഷം കഠിന തടവും പിഴയും

തൃശ്ശൂർ വലപ്പാട് കഴിമ്പ്രം സ്വദേശി സന്തോഷിനെയാണ് കോടതി ശിക്ഷിച്ചത്

തൃശ്ശൂർ: എട്ട് വയസുകാരിയെ വീട്ടിൽ അതിക്രമിച്ചു കയറി ക്രൂരമായി പീഡിപ്പിച്ച കേസിൽ മധ്യവയസ്കന് 40 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തൃശ്ശൂർ വലപ്പാട് കഴിമ്പ്രം സ്വദേശി സന്തോഷിനെയാണ് കോടതി ശിക്ഷിച്ചത്. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ആണ് ശിക്ഷ വിധിച്ചത്.

2019 നവംബറിലാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടി കഴിഞ്ഞിരുന്ന വാടകവീട്ടിൽ അതിക്രമിച്ച് കയറിയ സന്തോഷ് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. കുട്ടിയുടെ മനോനിലയിലുണ്ടായ മാറ്റത്തെ തുടർന്ന് വീട്ടുകാർ വിവരം കാര്യം തിരക്കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

Read Also : ഉംറക്കിടെ ഭാരത്‌ ജോഡോ യാത്രയുടെ പോസ്റ്റർ പ്രദർശിപ്പിച്ചു: മക്കയിൽ യൂത്ത് കോൺഗ്രസ് നേതാവ് പിടിയിൽ

തുടർന്ന്, പെൺകുട്ടിയുടെ ബന്ധുക്കൾ വലപ്പാട് പൊലീസിൽ പരാതി നൽകുകയായിരുന്നു. വലപ്പാട് എസ്ഐ കെ.സി രതീഷ് രജിസ്റ്റർ ചെയ്ത കേസ്, വലപ്പാട് സബ് ഇൻസ്‌പെക്ടർ വി.പി അരിസ്റ്റോട്ടിൽ തുടരന്വേഷണം നടത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വലപ്പാട് ഇൻസ്‌പെക്ടർ ആയിരുന്ന കെ. സുമേഷ് ആണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.

പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എസ് ബിനോയി ഹാജരായി. പ്രോസിക്യൂഷന് സഹായിക്കുന്നതിന് വേണ്ടി അഡ്വ. അമൃതയും ഹാജരായി. 18 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകളും, തൊണ്ടിമുതലുകളും ഹാജരാക്കുകയും, ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്ത ശേഷമാണ് ശിക്ഷ പ്രഖ്യാപിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button