അഞ്ചല്‍: അഞ്ചലില്‍ കെഎസ് ആർടിസി ബസും ഒമ്നി വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലുപേർക്ക് പരിക്കേറ്റു. കാർ യാത്രക്കാരായ കാട്ടാമ്പള്ളി സ്വദേശി ആകാശ് (23) , കരുകോൺ കടവറം സ്വദേശി സുനിൽ (48), തടിക്കാട് സ്വദേശി അൽത്താഫ് (26), കരുകോൺ സ്വദേശി അർഷാദ് (27) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് അപകടം ഉണ്ടായത്. മല്ലപ്പള്ളിക്ക് പോവുകയായിരുന്ന ബസില്‍ പുനലൂര്‍ ഭാഗത്ത് നിന്നും എത്തിയ ഒമ്നി വാൻ ഇടിച്ചു കയറുകയായിരുന്നു. ഉടന്‍ ഓടിക്കൂടിയ നാട്ടുകാര്‍ ഏറെ പരിശ്രമിച്ച് വാൻ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ അഞ്ചലിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ ഗുരുതരമായി പരിക്കേറ്റ ആകാശ്, സുനില്‍ എന്നിവരെ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതീവ ഗുരുതരാവസ്ഥയിലുള്ള ആകാശിനെ പ്രത്യേക ആംബുലന്‍സ് എത്തിച്ചാണ് മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഏരൂർ ആലഞ്ചേരിയിൽ അലൂമിനിയം ഫ്രാബ്രിക്കേഷൻ സ്ഥാപനം നടത്തുന്നയാളും തൊഴിലാളികളുമാണ് അപകടത്തിപ്പെട്ടത്.
Post Your Comments