MalappuramLatest NewsKeralaNattuvarthaNews

എം.ഡി.എം.എ പിടിച്ചെടുത്ത കേസ് : പ്രതിക്ക് 10 വർഷം കഠിന തടവും പിഴയും

ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി അത്താണിക്കൽ വീട്ടിൽ മുഹമ്മദ് ഷാഫിയെയാണ് (23) കോടതി ശിക്ഷിച്ചത്

മഞ്ചേരി: എം.ഡി.എം.എ പിടിച്ചെടുത്ത കേസില്‍ പ്രതിക്ക് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി അത്താണിക്കൽ വീട്ടിൽ മുഹമ്മദ് ഷാഫിയെയാണ് (23) കോടതി ശിക്ഷിച്ചത്. മഞ്ചേരി എൻ.ഡി.പി.എസ് കോടതി ജഡ്ജി എൻ.പി. ജയരാജ് ആണ് ശിക്ഷ വിധിച്ചത്.

2021 നവംബർ 12-ന് ആണ് കേസിനാസ്പദമായ സംഭവം. പെരിന്തൽമണ്ണ ചെർപ്പുളശ്ശേരി റോഡിൽ പാതാക്കര പി.ടി.എം ഗവ. കോളജിന് സമീപത്ത് വെച്ചാണ് ഇയാൾ പിടിയിലായത്. പ്രതിയിൽ നിന്ന് 52.2 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തിരുന്നു.

Read Also : പോലീസിനെ നോക്കുകുത്തിയാക്കി ആര്‍എസ്എസ് ശാഖയിലേക്ക് കൊലവിളി മുദ്രാവാക്യവുമായി ഡിവൈഎഫ്‌ഐ മാര്‍ച്ച്

പെരിന്തൽമണ്ണ പൊലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന സുനിൽ പുളിക്കലാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.

കേസിന്റെ വിചാരണ കസ്റ്റഡിയിലിരിക്കെ തന്നെയാണ് പൂർത്തിയാക്കിയത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അബ്ദുൽ സത്താര്‍ തലാപ്പില്‍ ഹാജരായി.‍ മഞ്ചേരി പ്രോസിക്യൂഷൻ വിങ്ങിലെ എ.എസ്.ഐ സുരേഷ്ബാബു പ്രോസിക്യൂഷനെ സഹായിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button