CricketLatest NewsNewsIndiaSports

വനിതാ ഐ.പി.എൽ 2023; മത്സരം എവിടെ? അറിയേണ്ടതെല്ലാം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആവേശം എല്ലാ ക്രിക്കറ്റ് പ്രേമികൾക്കുള്ളിലും ഉണ്ട്. ആ ആവേശം ഇരട്ടിപ്പിക്കാൻ ഇനിമുതൽ വനിതാളുടെ ഐ.പി.എല്ലും. ഈ വര്‍ഷം മുതല്‍ വനിതകളുടെ ഐ.പി.എല്ലിനും കളമൊരുങ്ങുകയാണ്. 2023-ലെ വനിതാ ഐ.പി.എല്‍ ഷെഡ്യൂളിനായി ലോകം മുഴുവന്‍ ആകാംക്ഷയിലാണ്. ഈ വര്‍ഷത്തെ ലേലത്തില്‍ അഞ്ച് ടീമുകളാണ് പങ്കെടുത്തത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ (ബിസിസിഐ) ജനറല്‍ ബോഡി വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്കായി ടി20 ടൂര്‍ണമെന്റായ വിമന്‍സ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഡബ്ല്യുഐപിഎല്‍) നടത്തുന്നതിന് അനുമതി നല്‍കിയിരുന്നു.

കഴിഞ്ഞ ഡിസംബര്‍ 9-ന്, 2023-2027 കാലയളവിലെ ഡബ്ല്യുഐപിഎല്‍ സീസണുകള്‍ക്കായുള്ള മീഡിയ റൈറ്റ് ടെന്‍ഡറിനായി ബിസിസിഐ ബിഡ്ഡുകളും ക്ഷണിച്ചിരുന്നു. ഡബ്ല്യുഐപിഎല്‍ 2023 മാര്‍ച്ച് 3 മുതല്‍ 26 വരെ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലീഗിന് ആതിഥേയത്വം വഹിക്കാന്‍ ബിസിസിഐ ആദ്യം രണ്ട് നിര്‍ദേശങ്ങളാണ് മുന്നോട്ട് വെച്ചത്. ഒന്ന് മത്സരങ്ങള്‍ നടത്താന്‍ ആറ് സോണുകളില്‍ നിന്ന് (നോര്‍ത്ത്, ഈസ്റ്റ്, വെസ്റ്റ്, സൗത്ത്, സെന്‍ട്രല്‍, നോര്‍ത്ത് ഈസ്റ്റ്) ഓരോ നഗരത്തെ തിരഞ്ഞെടുക്കണം, മറ്റൊന്ന് നിലവിലെ ഐപിഎല്‍ വേദികളില്‍ ടൂര്‍ണമെന്റ് നടത്തുക എന്നതായിരുന്നു.

ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ 10 നഗരങ്ങളെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്തിട്ടുണ്ട്. അഹമ്മദാബാദ്, കൊല്‍ക്കത്ത, ചെന്നൈ, ബാംഗ്ലൂര്‍, ഡല്‍ഹി, ധര്‍മശാല, ഗുവാഹത്തി, ഇന്‍ഡോര്‍, ലഖ്നൗ, മുംബൈ, എന്നിവയാണ് ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത് നഗരങ്ങൾ.

പുരുഷന്മാരുടെ ഐപിഎല്‍ ഫ്രാഞ്ചൈസി ഉടമകളില്‍ അഞ്ച് പേര്‍ ഡബ്ല്യുഐപിഎല്‍ ടീമിനെ സ്വന്തമാക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പഞ്ചാബ് കിംഗ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കളിക്കാരെ ക്യാപ്ഡ്, അണ്‍ക്യാപ്പ് എന്നിങ്ങനെ തരംതിരിക്കും. 50 ലക്ഷം, 40 ലക്ഷം, 30 ലക്ഷം എന്നിങ്ങനെ മൂന്ന് അടിസ്ഥാന വിലകളിലാണ് ക്യാപ്ഡ് കളിക്കാര്‍ എത്തുന്നത്. അണ്‍ക്യാപ്ഡ് താരങ്ങള്‍ക്ക് 20 ലക്ഷവും, 10 ലക്ഷം രൂപയുമാണ് അടിസ്ഥാന വിലയായി നിശ്ചയിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button