ഇസ്ലാമാബാദ്: മനുഷ്യാവകാശ പ്രവര്‍ത്തകയും നൊബേല്‍ പുരസ്‌കാര ജേതാവുമായ മലാല യൂസഫ്‌സായി കഴിഞ്ഞ ദിവസം ഭര്‍ത്താവ് അസര്‍ മാലിക്കിന്റെ അഴുക്കുപിടിച്ച സോക്സ് സോഫയില്‍ കിടന്നതിനെ കുറിച്ചുള്ള പോസ്റ്റ് വൈറലായതോടെ സമൂഹമാധ്യമങ്ങളില്‍ ചേരിതിരിഞ്ഞ് ചര്‍ച്ച ചൂടുപിടിക്കുകയാണ്. 2021 നവംബറിലാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഹൈ പെര്‍ഫോമന്‍സ് സെന്റര്‍ ജനറല്‍ മാനേജര്‍ അസ്സര്‍ മാലിക്കുമായി മലാല വിവാഹിതയാകുന്നത്.
ഭര്‍ത്താവിനൊപ്പമുള്ള നിരവധി ചിത്രങ്ങള്‍ മലാല സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ട്. എന്നാല്‍ ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്സ് വേസ്റ്റ് ബിന്നില്‍ വലിച്ചെറിഞ്ഞുവെന്ന മലാലയുടെ ട്വീറ്റ് നിമിഷ നേരം കൊണ്ടാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ട്വീറ്റില്‍ അസറിനെയും മലാല ടാഗ് ചെയ്തിരുന്നു. ‘സോക്സ് സോഫയില്‍ കിടക്കുന്നത് കണ്ടു. അത് അസ്സര്‍ മാലിക്കിന്റേത് ആണോ എന്ന് അദ്ദേഹത്തോട് ചോദിച്ചു. അതെ എന്ന് മറുപടി നല്‍കി. ഒപ്പം എന്നോട് അത് എടുത്തു മാറ്റാനും പറഞ്ഞു. ഞാന്‍ അത് എടുത്ത് വേസ്റ്റ് ബിന്നില്‍ ഇട്ടു’ മലാല ട്വീറ്റില്‍ പറയുന്നു.
തൊട്ടുപിന്നാലെ ട്വീറ്റിന് താഴെ ഒരു പോള്‍ തന്നെ ഉണ്ടാക്കി അസറും രംഗത്തെത്തി. സോഫയില്‍ അഴുക്കുപിടിച്ച സോക്സ് കണ്ടാല്‍ നിങ്ങള്‍ എന്താണ് ചെയ്യുക. രണ്ട് ഓപ്ഷനുകളുണ്ട്. ഒന്ന് അത് അലക്കാനിടും രണ്ട് അത് വേസ്റ്റ് ബിന്നിലിടും. എന്നാല്‍ പോളില്‍ പങ്കെടുത്ത 57 ശതമാനം ആളുകളും മലാലയ്ക്കൊപ്പമാണ് നിന്നത്. 1.2 മില്യണ്‍ ആളുകളാണ് ട്വീറ്റ് കണ്ടത്. എണ്ണായിരത്തോളം ആളുകളാണ് ട്വീറ്റിന് ലൈക്ക് ചെയ്തത്. നിരവധി പേര്‍ റീട്വീറ്റും കമന്റും ചെയ്തു. മലാലയെ അഭിനന്ദിച്ചുകൊണ്ടുള്ള കമന്റുകളാണ് കൂടുതലും.
Post Your Comments