ന്യൂഡൽഹി: ‘ഞാൻ ഒരു മലാല യൂസഫ്‌സായി അല്ല. കാരണം, എനിക്ക് ഒരിക്കലും എൻ്റെ മാതൃരാജ്യത്ത് നിന്ന് ഓടിപ്പോകേണ്ടിവരില്ല, ഞാൻ എന്റെ രാജ്യത്ത് സുരക്ഷിതയാണ്’, ബ്രിട്ടീഷ് പാർലമെൻ്റ് മന്ദിരത്തിൽ കശ്മീരി ആക്ടിവിസ്റ്റ് യാന മിറിന്റെ മുഴങ്ങിക്കേട്ടു. ഇന്ത്യയിൽ താൻ സുരക്ഷിതയാണെന്നും ഇന്ത്യയുടെ ഭാഗമായ കശ്മീരിലെ തന്റെ വീട്ടിൽ താൻ സുരക്ഷിതയാണെന്നും കശ്മീരിലെ ആദ്യത്തെ വനിതാ വ്ലോഗർ എന്ന് സ്വയം വിളിക്കുന്ന യാന മിർ കൂട്ടിച്ചേർത്തു.
മറ്റൊരു രാജ്യത്തേക്കും താന്‍ അഭയമന്വേഷിച്ച് ഓടിപ്പോവില്ലെന്നും യാന മിര്‍ പ്രസംഗത്തില്‍ പറഞ്ഞു. തനിക്ക് ഒരിക്കലും ഒരു മലാലയാകാന്‍ കഴിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കാശ്മീര്‍ അടിച്ചമര്‍ത്തപ്പെട്ട നിലയിലാണ് എന്ന് നോബേല്‍ ജേതാവ് മലാല പറഞ്ഞത് ഇന്ത്യയെ തരംതാഴ്ത്താനാണെന്നും യാന വ്യക്തമാക്കി.
‘കശ്മീരിന്‍റെ അടിച്ചമര്‍ത്തലിന്‍റെ കഥകള്‍ മെനഞ്ഞെടുക്കുന്നത് സമൂഹമാധ്യമങ്ങളില്‍ നിന്നും വിദേശത്തുനിന്നുമാണ്, അവരാരും ഒരിക്കല്‍പോലും കശ്മീര്‍ സന്ദര്‍ശിക്കാന്‍ തയാറാകാറില്ല, അത് താന്‍ എതിര്‍ക്കുന്നു. മതത്തിന്‍റെ പേരില്‍ ഇന്ത്യക്കാരെ ധ്രുവീകരിക്കുന്നത് നിര്‍ത്തുക. തങ്ങളെ തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ല. യുകെയിലും പാകിസ്ഥാനിലും താമസിക്കുന്ന കുറ്റവാളികൾ അന്താരാഷ്ട്ര മാധ്യമങ്ങളിലും മനുഷ്യാവകാശ വേദികളിലും എന്‍റെ രാജ്യത്തെ അപകീർത്തിപ്പെടുത്തുന്നത് അവസാനിപ്പിക്കുക, കശ്മീരിലെ ധാരാളം അമ്മമാര്‍ക്ക് തീവ്രവാദം മൂലം തങ്ങളുടെ മക്കളെ നഷ്ടമായിട്ടുണ്ട്, തങ്ങളുടെ പുറകെ വരുന്നത് നിർത്തണം. കശ്മീരിലുള്ളവര്‍ സമാധാനമായി ജീവിക്കട്ടെ’, യാന പറഞ്ഞവസാനിപ്പിച്ചു.
സമാധാന നോബേല്‍ സമ്മാനജേതാവായ മലാല പാക്കിസ്ഥാന്‍ തീവ്രവാദികളുടെ ആക്രമണത്തെത്തുടര്‍ന്ന് യു.കെയില്‍ അഭയം തേടിയിരുന്നു.
പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള താലിബാൻ നിരോധനം ലംഘിച്ചതിന് 2012-ൽ പാകിസ്ഥാനിലെ സ്വാത് താഴ്‌വരയിൽ മലാല യൂസഫ്‌സായിയെ താലിബാൻ തോക്കുധാരിയുടെ തലയ്ക്ക് വെടിയുതിർത്തിരുന്നു. ആക്രമണത്തിന് ശേഷം മലാല യുണൈറ്റഡ് കിംഗ്ഡത്തിലേക്ക് മാറുകയും പിന്നീട് ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ ചേരുകയും ചെയ്തു. ഒടുവിൽ 2014-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി മലാല മാറി. മലാലയ്ക്ക് അന്ന് 17 വയസ്സായിരുന്നു.
Post Your Comments