CricketLatest NewsIndiaNewsSports

വനിത ലോകകപ്പിലെ ഇന്ത്യയുടെ സാധ്യതകൾ മുൻനിരയുടെ പ്രകടനത്തെ ആശ്രയിച്ചായിരിക്കും: മിതാലി രാജ്

ന്യൂഡൽഹി: വനിത ട്വന്റി -20 ലോകകപ്പിലെ ഇന്ത്യയുടെ സാധ്യതകൾ മുൻനിരയുടെ പ്രകടനത്തെ ആശ്രയിച്ചായിരിക്കുമെന്ന് ഇതിഹാസ താരം മിതാലി രാജ്. സ്മ്യതി മന്ദാനയുടെ മികവ് ഇന്ത്യക്ക് ഗുണം ചെയ്യുമെന്നും മിതാലി അറിയിച്ചു. ഹർമൻപ്രീത് കൗറും നല്ല രീതിയിൽ ബാറ്റ് ചെയ്യുന്നുണ്ടെന്നും ഇംഗ്ലണ്ടിനേയും ഓസ്‌ട്രേലിയയേയും തോൽപ്പിക്കണമെങ്കിൽ മറ്റ് ബാറ്റർമാരും അവസരത്തിനൊത്ത് ഉയരണമെന്നും മിതാലി രാജ് വ്യക്തമാക്കി.

Read Also: നിങ്ങളുടെ പങ്കാളിയെ അത്ഭുതപ്പെടുത്തുന്ന വാലന്റൈൻ സമ്മാന ആശയങ്ങൾക്കായി തിരയുകയാണോ? ചില ഓപ്ഷനുകൾ ഇതാ

ദക്ഷിണാഫ്രിക്കയിൽ വച്ചാണ് വനിത ട്വന്റി -20 ലോകകപ്പ് നടക്കുന്നത്. ഇന്ത്യയുടെ ആദ്യ മത്സരം ഫെബ്രുവരി 12-നാണ് ഇന്ത്യയുടെ ആദ്യ മത്സരം. പാകിസ്ഥാനാണ് ഇന്ത്യയുടെ എതിരാളി. ഷഫാലി വർമ, റിച്ച ഘോഷ് എന്നിവർ ഇന്ത്യൻ ടീമിലുണ്ട്. മത്സരത്തിൽ വിജയിക്കാൻ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയക്ക് തന്നെയാണ് കിരീട സാധ്യതകൾ കൂടുതലെന്നും മിതാലി രാജ് വിശദമാക്കി. ലോകകപ്പ് നോക്കൗട്ടുകളിൽ മികച്ച പ്രകടനം നടത്തിയിട്ടുള്ള ഇന്ത്യയേയും ഇംഗ്ലണ്ടിനേയും എഴുതി തള്ളാനാകില്ലെന്നും മിതാലി രാജ് കൂട്ടിച്ചേർത്തു.

Read Also: വനിതാ ഐപിഎൽ: മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഷാർലറ്റ് എഡ്വേർഡ് മുംബൈ ഇന്ത്യൻസിനെ പരിശീലിപ്പിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button