![](/wp-content/uploads/2023/02/untitled-1.jpg)
അന്യ പുരുഷനുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് ഭാര്യയെ രണ്ടായി മുറിച്ച് കാടിനുള്ളിൽ കുഴിച്ചുമൂടിയ ഭർത്താവിന്റെ കഥ ഞെട്ടലോടെയായിരുന്നു മധ്യപ്രദേശിലെ ഷാഹ്‌ദോലിലുള്ളവർ കേട്ടത്. യുവാവ് ഭാര്യയെ രണ്ടായി മുറിച്ച് ശരീരഭാഗങ്ങൾ വനത്തിൽ പലയിടങ്ങളിലായി കുഴിച്ചിട്ടു. രാംകിഷോർ ആണ് തന്റെ ഭാര്യ സരസ്വതി പട്ടേലിനെ കോടാലി ഉപയോഗിച്ച് കൊലപ്പെടുത്തിയത്. അമ്മയെ അച്ഛൻ കൊലപ്പെടുത്തിയെന്ന് വിശ്വസിക്കാനാകാതെ 11 ഉം 6 ഉം വയസുള്ള രണ്ട് കുട്ടികൾ ഇപ്പോഴും ആ വീട്ടിലുണ്ട്.
രാംകിഷോറിന്റെ സഹോദരൻ നൽകിയ പരാതിയെ തുടർന്നാണ് പോലീസ് ഇയാളെ അന്വേഷിച്ചത്. തന്റെ സഹോദരനെയും ഭാര്യയെയും കാണാനില്ലെന്നായിരുന്നു പരാതി. അന്വേഷണത്തിനൊടുവിൽ ഗ്രാമത്തിനടുത്തുള്ള വനത്തിൽ യുവതിയുടെ വസ്ത്രങ്ങൾ കണ്ടെത്തി. പിന്നീട് തലയും ശരീരഭാഗങ്ങളും വനത്തിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്ന രാംകിഷോറിനെ നർസിങ്പൂരിലെ കരേലി മേഖലയിൽ വെച്ചാണ് പൊലീസ് പിടികൂടിയത്.
തുടർന്നുള്ള ചോദ്യം ചെയ്യലിൽ ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും വിശ്വാസ വഞ്ചനയുടെ പേരിലാണ് കൊലപ്പെടുത്തിയതെന്നും രാംകിഷോർ സമ്മതിച്ചു. ഭാര്യയുടെ സ്വഭാവത്തിൽ സംശയം തോന്നിയതിനെ തുടർന്ന് വനത്തിൽ കൊണ്ടുപോയി കോടാലി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇയാൾ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. അതിനു ശേഷം തലയും ശരീരവും വെവ്വേറെ കുഴിച്ചിട്ടു.
Post Your Comments