ErnakulamLatest NewsKeralaCinemaNattuvarthaMollywoodNewsEntertainmentMovie Gossips

എന്റെ മറ്റൊരു റിലേഷന്‍ഷിപ്പ് തന്നെയാണ് പ്രശ്‌നമായത്, ആ കുറ്റബോധം കൊണ്ട് മുന്നോട്ട് പോവാന്‍ വളരെ ബുദ്ധിമുട്ടായി: ആര്യ

പ്രേക്ഷകരുടെ പ്രിയതാരമാണ് നടിയും അവതാരകയുമായ ആര്യ. ‘ബഡായി ബംഗ്ലാവ്’ എന്ന ടെലിവിഷൻ പരിപാടിയിലൂടെയാണ് ആര്യ പ്രശസ്തയായത്. ഇപ്പോൾ, അഭിമുഖത്തിൽ ആര്യ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത് തന്റെ ഡിവോഴ്‌സിന് കാരണം താന്‍ തന്നെയാണെന്നും , മറ്റൊരു റിലേഷന്‍ഷിപ്പാണ് പ്രശ്നമായതെന്നും അര്യ പറയുന്നു. ഒമ്പത് വര്‍ഷം ഒരുമിച്ച് ജീവിച്ചുവെന്നും താനാണ് ആ റിലേഷന്‍ഷിപ്പില്‍ നിന്നും ആദ്യം പിന്മാറിയതെന്നും ആര്യ കൂട്ടിച്ചേർത്തു.

ആര്യയുടെ വാക്കുകൾ ഇങ്ങനെ;

‘വിവാഹം കഴിക്കുമ്പോള്‍ ശരിക്കും പതിനെട്ട് വയസേ എനിക്കുള്ളു. ശേഷം ഒമ്പത് വര്‍ഷം ഒരുമിച്ച് ജീവിച്ചു. ആ ബന്ധത്തിലുണ്ടായ മകളാണ് റോയ. അവള്‍ക്കിപ്പോള്‍ പതിനൊന്ന് വയസായി. വളരെ സൗഹൃദത്തോട് കൂടിയാണ് രോഹിത്തുമായി വേര്‍പിരിഞ്ഞത്. എങ്കിലും എല്ലാ ആവശ്യത്തിനും മകളുടെ കൂടെ അച്ഛനായി രോഹിത്തുണ്ട്. കാണണമെന്ന് അവള്‍ വിചാരിച്ചാല്‍ രാവിലെ അദ്ദേഹം ഇവിടെ എത്തും. അവിടെയും പോയി മകള്‍ താമസിക്കാറുണ്ട്.

ഹിന്‍ഡന്‍ബെര്‍ഗ് ഉയര്‍ത്തിയ വെല്ലുവിളി അതിജീവിച്ച്‌ അദാനി: നിക്ഷേപകര്‍ക്കിടയില്‍ ആത്മവിശ്വാസം

ഞങ്ങള്‍ തന്നെ തീരുമാനിച്ചാണ് വിവാഹമോചനം നേടിയത്. സത്യസന്ധമായി പറഞ്ഞാല്‍ എന്റെ ഭാഗത്തായിരുന്നു തെറ്റ്. അത് മനസിലായപ്പോള്‍ ഞാന്‍ തന്നെയാണ് റിലേഷന്‍ഷിപ്പില്‍ നിന്നും ആദ്യം പിന്നോട്ട് മാറുന്നത്. ഞങ്ങള്‍ക്കിടയില്‍ ഒരു കുഞ്ഞുണ്ടെന്ന് അറിയാമായിരുന്നു. പക്ഷേ ആ കുറ്റബോധം കൊണ്ട് മുന്നോട്ട് പോവാന്‍ വളരെ ബുദ്ധിമുട്ടായി.

അദ്ദേഹം എന്നെക്കാളും നല്ലൊരാളെ അര്‍ഹിക്കുന്നുണ്ടെന്ന് തോന്നി. ഒരു റിലേഷന്‍ഷിപ്പ് തന്നെയാണ് പ്രശ്നമായത്. ഇക്കാര്യം രോഹിത്തിനോട് പറഞ്ഞിട്ടുണ്ട്. വിവാഹമോചനത്തിന് ശേഷം ഞാന്‍ വേറെ റിലേഷനിലായി. രോഹിത്തും വേറെ റിലേഷനിലേക്ക് പോയി. ഇപ്പോള്‍ അദ്ദേഹം വിവാഹം കഴിച്ച് ജീവിക്കുകയാണ്. അതൊക്കെ വളരെ സൗഹൃദത്തോട് കൂടിയാണ് ഞാന്‍ കാണുന്നത്. ഞങ്ങള്‍ക്കിടയില്‍ യാതൊരു ശത്രുതയുമില്ല’.

shortlink

Related Articles

Post Your Comments

Related Articles


Back to top button