കൊച്ചി: മലയാളികള്‍ക്ക് സുപരിചിതയാണ് ആര്യ. തന്റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങളും മറ്റും ആര്യ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ക്ഷേത്ര ദർശനം നടത്തിയതിന്റെ ചെറിയൊരു വ്ലോഗ് പങ്കുവച്ചിരിക്കുകയാണ് ആര്യ. എന്തോ കുറച്ച് ദിവസങ്ങളായി ഇവിടെ പോകണമെന്ന് തോന്നുകയായിരുന്നെന്ന് താരം പറയുന്നു.
read also: ഫുട്ബോൾ മാന്ത്രികൻ മെസ്സിയെത്തി ക്യാരിക്കേച്ചർ രൂപത്തിൽ!!
‘ഞാൻ ഭയങ്കരമായിട്ട് അമ്പലത്തിലൊന്നും പോകുന്ന ആളല്ല, എനിക്ക് ദൈവ വിശ്വാസമൊക്കെ ഉണ്ട്. പക്ഷെ ഇന്നെന്തോ ഈ അമ്പലത്തിൽ പോകണമെന്ന് കുറച്ച് ദിവസമായിട്ട് തോന്നുന്നുണ്ട്’. എന്നാണ് അമ്പലത്തിൽ പോകാൻ ഒരുങ്ങുന്ന വീഡിയോ പങ്കിട്ട് താരം പറഞ്ഞത്.
ബിഗ്‌ബോസ്സിലെ സുരേഷ് ആണ് അമ്പലത്തേക്കുറിച്ച് പറഞ്ഞതെന്നും താരം പറയുന്നുണ്ട്.
Post Your Comments