
കട്ടപ്പന: ഇരട്ടയാര്‍ നത്തുകല്ലില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരന്‍ ഇടിഞ്ഞ മല സ്വദേശി ജോബിന്‍ പ്ലാത്തോട്ടത്തില്‍ ആണ് മരിച്ചത്.
Read Also : പിഴവ് സംഭവിച്ചു, ഉണ്ടായത് മാനുഷിക പിഴവ് : സ്ത്രീവിരുദ്ധ പരാമർശങ്ങൾ പോലും എനിക്കെതിരെ വരുന്നു: ചിന്താ ജെറോം
ചൊവ്വാഴ്ച രാവിലെയാണ് അപകടം സംഭവിച്ചത്. ജോബിന്‍ സഞ്ചരിച്ച ബൈക്കും മിനി ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ച് വീണ യുവാവിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments