നടപ്പു സാമ്പത്തിക വർഷം മൂന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ച് തൃശ്ശൂർ ആസ്ഥാനമായുള്ള സിഎസ്ബി ബാങ്ക്. കണക്കുകൾ പ്രകാരം, ഒക്ടോബറിൽ ആരംഭിച്ച് ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ 156 കോടി രൂപയായാണ് അറ്റാദായം ഉയർന്നത്. രണ്ടാം പാദവുമായി താരതമ്യം ചെയ്യുമ്പോൾ 29 ശതമാനത്തിന്റെ വർദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, മുൻ വർഷം മൂന്നാം പാദത്തിലെ അറ്റാദായം 148.25 കോടി രൂപയായിരുന്നു.
ഇത്തവണ വിവിധ രംഗങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സിഎസ്ബി ബാങ്കിന് സാധിച്ചിട്ടുണ്ട്. പ്രവർത്തന ലാഭം എക്കാലത്തെയും ഉയർന്ന നിലയായ 193 കോടി രൂപയാണ് നേടിയിരിക്കുന്നത്. അറ്റപലിശ വരുമാനം അവലോകന പാദത്തിൽ മുൻ വർഷത്തേക്കാൾ 15 ശതമാനം വർദ്ധനവോടെ 350 കോടി രൂപയാണ് ഉയർന്നത്. ഇത്തവണ അറ്റനിഷ്ക്രിയ ആസ്തി കുറഞ്ഞത് ബാങ്കിന് നേട്ടമായിട്ടുണ്ട്. കഴിഞ്ഞ പാദത്തിലെ 0.57 ശതമാനത്തിൽ നിന്നും 0.42 ശതമാനമായാണ് അറ്റനിഷ്ക്രിയ ആസ്തി കുറഞ്ഞത്.
Also Read: ഗോരക്‌നാഥ് ക്ഷേത്രം ആക്രമണക്കേസ്: അഹമ്മദ് മുര്‍താസ അബ്ബാസിക്ക് മരണശിക്ഷ
Post Your Comments