Latest NewsNewsIndia

ഗോരക്‌നാഥ് ക്ഷേത്രം ആക്രമണക്കേസ്: അഹമ്മദ് മുര്‍താസ അബ്ബാസിക്ക് മരണശിക്ഷ

പ്രത്യേക എന്‍ഐഎ കോടതിയുടേതാണ് വിധി.

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഗോരക്‌നാഥ് ക്ഷേത്രം ആക്രമിച്ച കേസിൽ പ്രതിക്ക് വധശിക്ഷ. പ്രത്യേക എന്‍ഐഎ കോടതിയുടേതാണ് വിധി. പ്രതി അഹമ്മദ് മുര്‍താസ അബ്ബാസിക്കാണ് മരണശിക്ഷ വിധിച്ചത്. കൂടാതെ, പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം ശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്.

read also: എം. വിജയകുമാറിനും കടകംപള്ളിയ്ക്കും എതിരെ ഗുരുതരമായ വെളിപ്പെടുത്തലുമായി പിരപ്പന്‍കോട് മുരളി

പ്രതി അഹമ്മദ് മുര്‍താസക്ക് ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞതായി കോടതി വ്യക്തമാക്കി. കെമിക്കല്‍ എഞ്ചിനീയറാണ് ഇയാൾ. കഴിഞ്ഞവര്‍ഷം ഏപ്രിലിലാണ് യുപിയിലെ ഗോരക്‌നാഥ് ക്ഷേത്രത്തിന് നേര്‍ക്ക് ആക്രമണമുണ്ടായത്.

shortlink

Post Your Comments


Back to top button