രാജ്യത്തെ പ്രമുഖ സ്വകാര്യമേഖലാ ബാങ്കായ സിഎസ്ബി ബാങ്ക് വായ്പകളുടെ അടിസ്ഥാന പലിശ നിരക്കായ മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട് ബേസ്ഡ് ലെൻഡിംഗ് റേറ്റ് വർദ്ധിപ്പിച്ചു. ഇത്തവണ വായ്പ പലിശ നിരക്കുകൾ 0.10 ശതമാനം മുതൽ 0.20 ശതമാനം വരെയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. പുതുക്കിയ നിരക്കുകൾ ഡിസംബർ ഒന്ന് മുതൽ പ്രാബല്യത്തിലാകും. നിരക്കുകളെക്കുറിച്ച് അറിയാം.
ഒരു രാത്രി കാലാവധിയുള്ള വായ്പകളുടെ എംസിഎൽആർ 8.30 ശതമാനത്തിൽ നിന്നും 8.40 ശതമാനമായാണ് ഉയർത്തിയിരിക്കുന്നത്. ഒരു മാസം കാലാവധിയുള്ള വായ്പകൾക്ക് ഇനി മുതൽ 8.60 ശതമാനം പലിശ നൽകണം. മൂന്ന് മാസം കാലാവധിയുള്ള വായ്പകളുടെ എംസിഎൽആർ 8.90 ശതമാനമായാണ് ഉയർത്തിയത്. നിലവിൽ, ഇത് 8.80 ശതമാനമായിരുന്നു. ആറ് മാസം കാലാവധിയുള്ള വായ്പകളുടെ എംസിഎൽആർ 9.30 ശതമാനത്തിൽ നിന്നും 9.40 ശതമാനമാക്കി. അതേസമയം, ഒരു വർഷം കാലാവധിയുളള വായ്പകളുടെ പലിശ നിരക്ക് 10.40 ശതമാനമായാണ് ഉയർത്തിയത്. ബാങ്കുകൾ വിതരണം ചെയ്യുന്ന വായ്പയുടെ അടിസ്ഥാന പലിശ നിരക്ക് നിർണയിക്കുന്നതിനായി 2016-ൽ റിസർവ് ബാങ്ക് അവതരിപ്പിച്ച സംവിധാനമാണ് എംസിഎൽആർ.
Post Your Comments