നടപ്പു സാമ്പത്തിക വർഷത്തെ രണ്ടാം പാദഫലങ്ങൾ പ്രഖ്യാപിച്ച് ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ്. ഇത്തവണ അറ്റാദായത്തിൽ 27 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതി എത്തിയതോടെ 4.51 ബില്യൺ ഡോളറിന്റെ അറ്റാദായം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. ഇത്തവണ പുതിയ ബിസിനസിന്റെ മൂല്യം 10.15 ബില്യൺ രൂപയിൽ എത്തിയിട്ടുണ്ട്.
കമ്പനിയുടെ റീട്ടെയിൽ ബിസിനസ് വാർഷികാടിസ്ഥാനത്തിൽ 73.7 ശതമാനമാണ് വർദ്ധിച്ചിരിക്കുന്നത്. പുതിയ ബിസിനസ് പരിരക്ഷാ മൂല്യം 52 ശതമാനം ഉയർന്ന് 1.1 ട്രില്യൺ രൂപയിൽ എത്തിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷവും മികച്ച പ്രകടനമാണ് ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് കാഴ്ചവച്ചത്. ‘പരിരക്ഷ, റിട്ടയർമെന്റ് ആവശ്യം, സാമ്പത്തിക സുരക്ഷിതത്വം എന്നിവയ്ക്കായി ദശലക്ഷക്കണക്കിന് വരുന്ന ജനങ്ങളെ പിന്തുണയ്ക്കേണ്ട സാമൂഹ്യ ആവശ്യകതയാണ് തങ്ങൾ നിറവേറ്റുന്നത്’, ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് മാനേജിംഗ് ഡയറക്ടറും, സിഇഒയുമായ അനൂപ് ബാഗ്ചി പറഞ്ഞു.
Post Your Comments