ഒന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ചതോടെ അതിവേഗ വളർച്ച രേഖപ്പെടുത്തി രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് മഹാരാഷ്ട്ര. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ആദ്യപാദത്തിൽ വായ്പയുടെയും നിക്ഷേപത്തിന്റെയും വളർച്ചാ നിരക്കിൽ ശക്തമായ മുന്നേറ്റമാണ് കാഴ്ചവച്ചത്. ഇത്തവണ 25 ശതമാനം വർദ്ധനവാണ് ഈ മേഖലകളിൽ ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്ക് കൈവരിക്കാൻ സാധിച്ചിട്ടുള്ളത്. പൊതുമേഖലാ ബാങ്കുകളുടെ കണക്കുകൾ അനുസരിച്ച്, 29.8 ശതമാനം വളർച്ചയോടെ ബാങ്കിന്റെ മൊത്ത ആഭ്യന്തര അഡ്വാൻസ് ജൂൺ അവസാനം 1,75,676 കോടി രൂപയായി ഉയർന്നിട്ടുണ്ട്
റീട്ടെയിൽ കാർഷിക, എം.എസ്.എം.ഇ (റാം) വായ്പയിൽ ബാങ്ക് 25.44 ശതമാനം വളർച്ചയാണ് നേടിയിരിക്കുന്നത്. കുറഞ്ഞ നിരക്കിലുള്ള കറന്റ് അക്കൗണ്ട് സേവിംഗ്സ് നിക്ഷേപത്തിലും 50.7 ശതമാനത്തിന്റെ വളർച്ച കൈവരിക്കാൻ ബാങ്കിന് സാധിച്ചിട്ടുണ്ട്. ഇത്തവണ 20.70 ശതമാനം വളർച്ചയോടെ യൂക്കോ ബാങ്കാണ് രണ്ടാമത് എത്തിയത്. 16.80 ശതമാനം വളർച്ചയോടെ ബാങ്ക് ഓഫ് ബറോഡ മൂന്നാം സ്ഥാനവും, 16.21 ശതമാനം വളർച്ചയോടെ ഇന്ത്യൻ ഓവർസീസ് ബാങ്ക് നാലാം സ്ഥാനവും കരസ്ഥമാക്കി.
Post Your Comments