Latest NewsNewsBusiness

രണ്ടാം പാദഫലങ്ങൾ പ്രഖ്യാപിച്ച് സിഎസ്ബി ബാങ്ക്

പാദാടിസ്ഥാനത്തിൽ പ്രവർത്തനലാഭം ഇക്കുറി 4 ശതമാനം കുറഞ്ഞിട്ടുണ്ട്

നടപ്പു സാമ്പത്തിക വർഷത്തെ രണ്ടാം പാദഫലങ്ങൾ പുറത്തുവിട്ട് തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ മേഖല ബാങ്കായ സിഎസ്ബി ബാങ്ക്. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള പാദഫലങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, രണ്ടാം പാദത്തിൽ 133.17 കോടി രൂപയുടെ ലാഭമാണ് രേഖപ്പെടുത്തിയത്. മുൻ വർഷം സമാന പാദത്തിലെ 120.55 കോടി രൂപയെക്കാൾ 10 ശതമാനം അധികമാണിത്. അതേസമയം, ജൂണിൽ അവസാനിച്ച ഒന്നാം പാദത്തിലെ 132.22 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 1 ശതമാനത്തിന്റെ വർദ്ധനവ് മാത്രമാണ് ഉണ്ടായിട്ടുള്ളത്.

പാദാടിസ്ഥാനത്തിൽ പ്രവർത്തനലാഭം ഇക്കുറി 4 ശതമാനം കുറഞ്ഞിട്ടുണ്ട്. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ഒന്നാം പാദത്തിൽ 181.43 കോടി രൂപയും, ഇക്കഴിഞ്ഞ രണ്ടാം പാദത്തിൽ 174.63 കോടി രൂപയുമായിരുന്നു പ്രവർത്തനലാഭം. എന്നാൽ, വാർഷികാടിസ്ഥാനത്തിൽ കണക്കാക്കുമ്പോൾ പ്രവർത്തനലാഭം 11 ശതമാനം വർദ്ധിച്ചിട്ടുണ്ട്. മൊത്ത വരുമാനം വാർഷികാടിസ്ഥാനത്തിൽ 600 കോടി രൂപയിൽ നിന്ന് 39 ശതമാനം വർദ്ധനവോടെ 835 കോടി രൂപയിലെത്തി.

Also Read: ആധാറിലെ വിവരങ്ങൾ ഉപയോഗിച്ചുള്ള തട്ടിപ്പുകൾക്ക് തടയിടാം! ആധാർ കാർഡ് ഇങ്ങനെ ലോക്ക് ചെയ്യൂ..

ഇത്തവണ ബാങ്കിന്റെ നിഷ്ക്രിയ ആസ്തി നേരിയ തോതിൽ ഉയർന്നിട്ടുണ്ട്. മുൻ വർഷം സമാന പാദത്തിൽ 1.26 കോടി രൂപയായിരുന്ന നിഷ്ക്രിയ ആസ്തി, ഇത്തവണ 1.27 ശതമാനമായാണ് ഉയർന്നിട്ടുള്ളത്. എന്നാൽ, ജൂൺ പാദവുമായി താരതമ്യം ചെയ്യുമ്പോൾ മൊത്തം നിഷ്ക്രിയ ആസ്തി അതേ നിലവാരത്തിൽ തന്നെ തുടരുകയാണ്. അതേസമയം, അറ്റ നിഷ്ക്രിയ ആസ്തി വാർഷികാടിസ്ഥാനത്തിൽ 0.35 ശതമാനത്തിൽ നിന്നും 0.33 ശതമാനമായി കുറയ്ക്കാൻ ബാങ്കിന് സാധിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button