
ചെറുതോണി: നിയന്ത്രണംവിട്ട ഇന്നോവ കാർ ബൈക്ക് യാത്രക്കാരനെ ഇടിച്ചുവീഴ്ത്തി. ഇടുക്കി ഡാം ടോപ്പിനു സമീപം ഇന്നലെ രാവിലെയാണ് സംഭവം.
ബൈക്ക് യാത്രക്കാരനെ എറണാകുളത്തുനിന്ന് കട്ടപ്പനയിലേക്കു പോയ ഇന്നോവ കാർ നിയന്ത്രണംവിട്ട് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Read Also : വീട്ടിൽ ലാഫിംഗ് ബുദ്ധ വെച്ചാൽ എന്തൊക്കെയാണ് ഫലങ്ങളെന്നും എന്തിനെയൊക്കെ പ്രതിനിധീകരിക്കുന്നുവെന്നും അറിയാം
ഇന്നോവ കാർ റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു കാറും ഇടിച്ചു മറിച്ചു. തുടർന്ന്, കാർ മരത്തിൽ ഇടിച്ചു നിന്നതിനാൽ വൻദുരന്തം ആണ് ഒഴിവായത്. ഇന്നോവയുടെ ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിനു കാരണമെന്നാണ് നിഗമനം.
Post Your Comments