
ഓരോ ജീവികളെയും പ്രകൃതി നിർമിച്ചിരിക്കുന്നത് അതിന്റെ അനുയോജ്യമായ ഘടന അനുസരിച്ചാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ . ഒരു സ്ത്രീ അമ്മയാകുമ്പോഴുള്ള സങ്കീർണതകൾ ഒഴിവാക്കാൻ ‘ശരിയായ പ്രായത്തിൽ’തന്നെ വിവാഹം കഴിക്കണമെന്ന് ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. അമ്മയാകാൻ ഏറ്റവും അനുയോജ്യമായ പ്രായം 22 മുതൽ 30 വയസ്സ് വരെയാണെന്നു പല പഠനങ്ങളും തെളിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
“സ്ത്രീകൾ അമ്മയാകാൻ വൈകരുത്, കാരണം ഇത് പിന്നീട് സങ്കീർണതകളിലേക്ക് നയിക്കും. ഒരു സ്ത്രീ അമ്മയാകാൻ ഏറ്റവും അനുയോജ്യമായ പ്രായം 22 വയസ്സ് മുതൽ 30 വയസ്സ് വരെയാണ്. ഈ പ്രായമായിട്ടും ഇതുവരെ വിവാഹം കഴിച്ചിട്ടില്ലാത്ത സ്ത്രീകൾ ഉടൻ വിവാഹം കഴിയ്ക്കണം,” അദ്ദേഹം ഉപദേശിച്ചു.
“ഞങ്ങൾ വളരെ നേരത്തെ പെൺകുട്ടികൾ അമ്മയാകുന്നതിനെ പ്രോത്സാഹിപ്പിക്കുന്നില്ല. അതേ സമയം, പലരും ചെയ്യുന്നതു പോലെ അധികകാലം വൈകിക്കരുത്. ഓരോന്നിനും അനുയോജ്യമായ പ്രായമുണ്ട്, ദൈവം നമ്മുടെ ശരീരം സൃഷ്ടിച്ചിരിക്കുന്നത് അങ്ങനെയാണ്”അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments