Latest NewsNewsLife StyleHealth & Fitness

ദൃഢമായ ബന്ധത്തിന് ദമ്പതികൾ ചെയ്യേണ്ടത്

നിങ്ങള്‍ പങ്കാളിയെ എപ്പോഴും കളിയാക്കാറുണ്ടോ? ഉണ്ടെങ്കില്‍, അത് തുടര്‍ന്നോളൂ. ഇങ്ങനെ തമാശ പറഞ്ഞും അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കിയും ചിരിക്കുന്ന പങ്കാളികള്‍ തമ്മിലുള്ള ബന്ധം വളരെ ശക്തമായിരിക്കുമെന്നും ദീര്‍ഘകാലം ഒരുമിച്ചു ജീവിക്കും എന്നുമാണ് പുതിയ പഠനം പറയുന്നത്. കന്‍സാസ് സര്‍വകലാശാലയിലെ അസോസിയറ്റ് പ്രഫസര്‍ ജെഫ്രി ഹാളാണ് പഠനം നടത്തിയത്. ഡെയ്ലി മെയില്‍ ആണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

തമാശ അതിരു കടക്കാൻ പാടില്ലെന്നും പഠനത്തില്‍ പറയുന്നു. മാനസികമായി തളര്‍ത്തുന്നതും ദേഷ്യം ഉണ്ടാക്കുന്നതും ഓര്‍ക്കാന്‍ ഇഷ്ടമല്ലാത്തതും ആക്രമണ സ്വഭാവമുളള തമാശകളാണ് പങ്കുവെയ്ക്കുന്നതെങ്കില്‍ ബന്ധത്തിലെ പ്രശ്നങ്ങളാണ് അത് സൂചിപ്പിക്കുന്നത് എന്നും പഠനത്തില്‍ പറയുന്നു. വളരെ ആരോഗ്യപരമായ തമാശകളാണ് പറയുന്നതെങ്കില്‍ അത് പങ്കാളിയെ സന്തോഷിപ്പിക്കുകയും പങ്കാളിയുമായുള്ള ബന്ധം ദൃഢവും ശക്തവുമാകും. പ്രണയിനികള്‍ക്കിടയിലെ കുട്ടിത്തം വിടാത്ത പെരുമാറ്റം ബന്ധം ശക്തമാക്കുന്നതിനൊപ്പം സുരക്ഷയും അനുഭവപ്പെടാന്‍ കാരണമാകുമെന്നും പഠനം നടത്തിയ പ്രഫസര്‍ ജെഫ്രി ഹാള്‍ പറയുന്നു.

Read Also : ആയുധങ്ങളുമായി ഒത്തു ചേർന്ന് മറ്റൊരു അക്രമ പദ്ധതി തയ്യാറാക്കുന്നു; ജയിലിൽ നിന്നും ഇറങ്ങിയ മൂന്ന് ഗുണ്ടകൾ പിടിയിൽ

ജെഫ്രി ഹാളിന്റെ നേതൃത്വത്തിലുള്ള സംഘം 1,50,000 പങ്കാളികളിലാണ് പഠനം നടത്തിയത്. പങ്കാളിയോടൊപ്പമിരിക്കുമ്പോള്‍ ഇരുവരും ആസ്വദിക്കുന്ന തരത്തിലുള്ള തമാശകളും കളിയാക്കലുകളുമാണ് ആവശ്യം. അതിനാല്‍, പങ്കാളിയുമായുള്ള നല്ല സമയങ്ങളില്‍ പങ്കാളിയെ സന്തോഷിപ്പിക്കാനായി കളിയാക്കുകയും തമാശ പറയുന്നതും നല്ലതാണ്. ഒരുപാട് ദൂരേക്കു പോകുന്നത് ബന്ധത്തിനു നല്ലതല്ലെന്ന മുന്നറിയിപ്പും പഠനം നല്‍കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button