IdukkiLatest NewsKeralaNattuvarthaNews

നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ഓ​ട്ടോ​റി​ക്ഷ തോ​ട്ടി​ലേ​ക്കു മ​റി​ഞ്ഞു : മൂ​ന്നു യു​വാ​ക്ക​ൾ​ക്ക് പ​രി​ക്ക്

അ​പ​ക​ട​ത്തി​ൽ ഓ​ട്ടോ​റിക്ഷ ഡ്രൈ​വ​റാ​യ മേ​ട്ടു​ക്കു​ഴി ത​ടി​യാ​നി​ക്കു​ന്നേ​ൽ സൂ​ര​ജ്(21), സു​ഹൃ​ത്തു​ക​ളാ​യ തോ​ട്ടു​വ​യ​ലി​ൽ രാ​ഹു​ൽ വി​നോ​ദ്(24), ക​ണ്ടം​കു​ള​ത്ത് അ​രു​ൺ സു​ജി(21) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

ക​ട്ട​പ്പ​ന: നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ഓ​ട്ടോ​റി​ക്ഷ തോ​ട്ടി​ലേ​ക്കു മ​റി​ഞ്ഞുണ്ടായ അപകടത്തിൽ മൂ​ന്നു യു​വാ​ക്ക​ൾ​ക്ക് പ​രി​ക്കേ​റ്റു. അ​പ​ക​ട​ത്തി​ൽ ഓ​ട്ടോ​റിക്ഷ ഡ്രൈ​വ​റാ​യ മേ​ട്ടു​ക്കു​ഴി ത​ടി​യാ​നി​ക്കു​ന്നേ​ൽ സൂ​ര​ജ്(21), സു​ഹൃ​ത്തു​ക​ളാ​യ തോ​ട്ടു​വ​യ​ലി​ൽ രാ​ഹു​ൽ വി​നോ​ദ്(24), ക​ണ്ടം​കു​ള​ത്ത് അ​രു​ൺ സു​ജി(21) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : ഒരാളെ കളിയാക്കാൻ വായ തുറക്കുന്നതിനു മുമ്പ് അവരെ മനസിലാക്കാനുള്ള മനസ് തുറന്ന് നോക്കൂ; ബോഡി ഷെയ്‍മിങ്ങിനെതിരെ ഡിംപല്‍

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നോ​ടെ റേ​ഷ​ൻ​ക​ട കു​ന്ത​ളം​പാ​റ ബൈ​പാ​സ് റോ​ഡി​ലാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. കൊ​ടും​വ​ള​വി​ൽ അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ ഓ​ട്ടോ​റി​ക്ഷ എ​തി​രേ​വ​ന്ന ടി​പ്പ​ർ ലോ​റി​ക്കു സൈ​ഡ് ന​ൽ​കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം​വി​ട്ടു സ​മീ​പ​ത്തെ തോ​ട്ടി​ലേ​ക്കു മറിയു​ക​യാ​യി​രു​ന്നു. ക്രാ​ഷ് ബാ​രി​യ​റു​ക​ൾ ത​ക​ർ​ത്താ​ണ് ഓ​ട്ടോറിക്ഷ തോ​ട്ടി​ൽ പ​തി​ച്ച​ത്.

വ​ലി​യ ശ​ബ്ദം കേ​ട്ടെ​ത്തി​യ സ​മീ​പ​വാ​സി​ക​ളാ​ണ് യു​വാ​ക്ക​ളെ തോ​ട്ടി​ൽ​ നി​ന്നു ക​ര​യ്ക്കു​ക​യ​റ്റി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്ത് കെ​എ​സ്ഇ​ബി​യു​ടെ ട്രാ​ൻ​സ്‌​ഫോ​ർ​മ​ർ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഓ​ട്ടോറിക്ഷ ഇ​തി​ൽ ഇ​ടി​ക്കാ​തി​രു​ന്ന​തി​നാ​ൽ വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യി. അ​പ​ക​ട​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു.

പരിക്കേറ്റവ​രെ ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെയും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button