KeralaLatest NewsNews

ഒരാളെ കളിയാക്കാൻ വായ തുറക്കുന്നതിനു മുമ്പ് അവരെ മനസിലാക്കാനുള്ള മനസ് തുറന്ന് നോക്കൂ; ബോഡി ഷെയ്‍മിങ്ങിനെതിരെ ഡിംപല്‍

മണിക്കുട്ടന്‍ ടൈറ്റില്‍ വിജയിയായ ബിഗ് ബോസ് മലയാളം സീസണ്‍ 3 ലെ വളരെ കരുത്തുറ്റ ഒരു മത്സരാർത്ഥിയായിരുന്നു ഡിംപല്‍ ഡിംപല്‍ ഭാല്‍. ഷോയില്‍ ഡിംപല്‍ ടോപ് 3ല്‍ എത്തിയിരുന്നു. ഷോയില്‍ വച്ച് വസ്ത്ര സ്വാതന്ത്ര്യവും ബോഡി ഷെയ്‍മിങും ഉള്‍പ്പെടെയുള്ള കാര്യങ്ങളിലെ ഡിംപലിന്റെ നിലപാടുകള്‍ വളരെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും ടാസ്‌കുകളില്‍ ശക്തമായ പോരാട്ടം കാഴ്ചവച്ച് കയ്യടി നേടിയിരുന്ന താരമാണ് ഡിംപല്‍.

ബോഡി ഷെയ്മിം​ഗ് നടത്തുന്നവർക്ക് എതിരെ ഇൻസ്റ്റഗ്രാമിലൂടെ ഡിംപല്‍ പങ്കുവെച്ച പുതിയ പോസ്റ്റാണ് ഇപ്പോൾ ചർച്ചയായി മാറിയിരിക്കുന്നത്.

‘ഒരാളെ കളിയാക്കാൻ വായ തുറക്കുന്നതിനു മുമ്പ് അവരെ മനസിലാക്കാനുള്ള മനസ് തുറന്ന് നോക്കൂ’ എന്നാണ് ഡിംപല്‍ ഇൻസ്റ്റഗ്രാമില്‍ കുറിച്ചത്. ‘വല്ലതും കഴിച്ചൂടെ, എല്ലും കൂടല്ലേ.. പല്ലിയല്ലേ… അവർ എങ്ങനെയുള്ള അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത്, നിങ്ങള്‍ക്ക് മറ്റുള്ളവരുടെ ജീവിതത്തെ കുറിച്ച് അറിയില്ലെങ്കില്‍, അവര്‍ എന്ത് സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത് എന്ന് അറിയില്ലെങ്കില്‍, നിങ്ങൾ അതിൽ ന്യായവിധി നടത്തേണ്ട കാര്യമില്ല’- ഡിംപല്‍ പറയുന്നു.

യാതൊരു അസുഖവുമില്ലാത്തവരാണെങ്കിലും മറ്റുള്ളവരുടെ കണ്ണിനേയും മൂക്കിനെയും കളറിനെയും കളിയാക്കിയിട്ട് നിങ്ങൾക്കെന്താണ് കിട്ടിയതെന്നു ചോദിക്കുമ്പോൾ ഒന്നുമില്ല എന്ന ഉത്തരം മാത്രമേ പറയാൻ ഉണ്ടാകൂ എന്നും താരം പറയുന്നു.

ഡിംപലിന്റെ വീഡിയോയ്ക്ക് പിന്നാലെ നിരവധി ആളുകളാണ് തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ച് മുന്നോട്ടു വന്നത്. ഒരാൾ തന്റെ അനുഭവം പറയുമ്പോൾ തന്റെ വീഡിയോ അവർക്ക് പങ്കുവെക്കാനും ഡിംപല്‍ മറുപടിയായി പറയുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button