ഡല്‍ഹി: ഇസ്ലാം മതത്തില്‍ തീവ്രവാദത്തിന് യാതൊരു സ്ഥാനവുമില്ലെന്ന് മുസ്ലീം വേള്‍ഡ് ലീഗ് സെക്രട്ടറി ജനറല്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുൾകരീം അല്‍ ഇസ. ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായി ഡല്‍ഹി ജുമാ മസ്ജിദില്‍ പ്രഭാഷണം നടത്തവെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. അക്രമത്തിന്റെ പാത സ്വീകരിക്കുന്നവര്‍ പരാജയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
‘ഇസ്ലാം പഠിപ്പിക്കുന്നത് സഹവർത്തിത്വത്തിന്റെ സന്ദേശമാണെന്ന് ഡൽഹിയിലെ ഇന്ത്യ-ഇസ്‌ലാമിക് കൾച്ചറൽ സെന്ററിൽ നടന്ന പൊതുപരിപാടിയെ അഭിസംബോധന ചെയ്ത് അൽ-ഇസ പറഞ്ഞിരുന്നു. സഹവർത്തിത്വം എന്നത് ഒരു മുസ്ലീം വിശ്വാസി നിർബന്ധമായും പാലിക്കേണ്ട കാര്യമാണ്. ലോകം നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സംസ്കാരങ്ങൾ തമ്മിലുള്ള ആശയവിനിമയം അത്യന്താപേക്ഷിതമാണ്. ഇതിനായി മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടണം. വിവിധ സംസ്‌കാരങ്ങൾ തമ്മിൽ നല്ല ബന്ധം ഉണ്ടാകണം,’ അൽ-ഇസ വ്യക്തമാക്കി.
Post Your Comments