ന്യൂഡല്‍ഹി: ഇന്ത്യയുടേത് മതേതര ഭരണഘടനയെന്ന് മുസ്ലിം വേള്‍ഡ് ലീഗ് മേധാവി ഷെയ്ഖ് ഡോ. മുഹമ്മദ് ബിന്‍ അബ്ദുള്‍കരീം അല്‍-ഇസ. ഇന്ത്യന്‍ പൗരന്മാര്‍ എന്നതില്‍ ഇന്ത്യയിലെ ഇസ്ലാം മതവിശ്വാസികള്‍ അഭിമാനിക്കുകയാണ്. രാജ്യത്തിന്റെ ഭരണഘടന അഭിമാനമുളവാക്കുന്നതാണെന്നും ഡല്‍ഹിയിലെ ഇന്ത്യ-ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററില്‍ നടന്ന പൊതുപരിപാടിയെ അഭിസംബോധന ചെയ്ത് അബ്ദുള്‍കരീം അല്‍-ഇസ പറഞ്ഞു.
Read Also: ശസ്ത്രക്രിയ നടത്താൻ കെെക്കൂലി: ഡോക്‌ടറുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ വിജിലൻസ് 15ലക്ഷം രൂപ കണ്ടെത്തി
ഇന്ത്യന്‍ ജ്ഞാനത്തെക്കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്. അത് മാനവികതയ്ക്ക് വളരെയധികം സംഭാവന നല്‍കിയിട്ടുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. സമാധാനപരമായി ഒരുമിച്ച് ജീവിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യം മുന്നോട്ട് പോകുന്നത്. കേവലം വാക്കുകളില്‍ മാത്രം ഒതുങ്ങുന്നതല്ല ഇന്ത്യ. എല്ലാ വൈവിധ്യങ്ങളെയും ഉള്‍ക്കൊള്ളുന്ന രാജ്യം. ഇന്ത്യ ലോകത്തിന് തന്നെ മാതൃകയാണ്’.
‘ഇന്ത്യയുടെ ചരിത്രത്തെയും വൈവിധ്യത്തെയും ഞങ്ങള്‍ അഭിനന്ദിക്കുന്നു. ഇന്ത്യയിലെ എല്ലാ സമുദായങ്ങള്‍ക്കിടയിലും ശുഭാപ്തിവിശ്വാസം കാണാം. സഹിഷ്ണുത നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കേണ്ടതുണ്ട്. ഹിന്ദു ഭൂരിപക്ഷ രാഷ്ട്രമായിട്ടും ഇന്ത്യയില്‍ ഒരു മതേതര ഭരണഘടനയുണ്ട്. വിശ്വാസങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അതിനായി പ്രവര്‍ത്തിക്കേണ്ടതുണ്ട്, അബ്ദുള്‍കരീം അല്‍-ഇസ പറഞ്ഞു.
ആറ് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായാണ് അബ്ദുള്‍കരീം അല്‍-ഇസ ഇന്ത്യയിലെത്തിയത്. മതസൗഹാര്‍ദം ഊട്ടിയുറപ്പിക്കുന്നതിനും ഇന്ത്യയിലെ ഇസ്ലാം സമൂഹത്തെ മുസ്ലിം വേള്‍ഡ് ലീഗുമായി ബന്ധിപ്പിക്കാനും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് സന്ദര്‍ശനം.
Post Your Comments