ThiruvananthapuramNattuvarthaLatest NewsKeralaNews

എം​ഡി​എം​എ​യു​മാ​യി ര​ണ്ട് യു​വാ​ക്കൾ പൊലീസ് പിടിയിൽ

കൊ​ല്ലം കോ​ട്ട​പ്പു​റം പ​ര​വൂ​ർ മേ​ലൂ​ട്ട് കോ​ന്നാ​ൽ വാ​രി​ൽ താ​ഴ​ത്ത് വീ​ട്ടി​ൽ ഹാ​മി​ദ് റോ​ഷ​ൻ (21), കോ​ന്നാ​ൽ പു​ളി​ങ്കു​ളം വ​ട​ക്ക​തി​ൽ വീ​ട്ടി​ൽ ജാ​ഫ​ർ ഖാ​ൻ (23) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്

വെ​ഞ്ഞാ​റ​മൂ​ട്: എം​ഡി​എം​എ​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ വാ​മ​ന​പു​രം എ​ക്സൈ​സ് സം​ഘത്തിന്റെ പിടിയിൽ. കൊ​ല്ലം കോ​ട്ട​പ്പു​റം പ​ര​വൂ​ർ മേ​ലൂ​ട്ട് കോ​ന്നാ​ൽ വാ​രി​ൽ താ​ഴ​ത്ത് വീ​ട്ടി​ൽ ഹാ​മി​ദ് റോ​ഷ​ൻ (21), കോ​ന്നാ​ൽ പു​ളി​ങ്കു​ളം വ​ട​ക്ക​തി​ൽ വീ​ട്ടി​ൽ ജാ​ഫ​ർ ഖാ​ൻ (23) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

Read Also : റിപ്പബ്ലിക് ദിനാഘോഷം വിപുലമായി നടത്തേണ്ടെന്ന് തീരുമാനിച്ച തെലങ്കാന സർക്കാരിന് തിരിച്ചടി

എഞ്ചിനീയ​റിം​ഗ് വി​ദ്യാ​ർ​ത്ഥിയാ​ണ് ഹാ​മി​ദ്. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന സ്കൂ​ട്ട​റും ഒ​രു ഗ്രാം ​എം​ഡി​എം​എ​യും സം​ഘം പി​ടി​ച്ചെ​ടു​ത്തു. വ​ർ​ക്ക​ല ബീ​ച്ച് ഭാ​ഗ​ത്തു ​നി​ന്നും 12000 രൂ​പ​യ്ക്ക് വാ​ങ്ങി​യ മ​യ​ക്കു​മ​രു​ന്ന് നാ​ലു ചെ​റി​യ പൗ​ച്ചു​ക​ളി​ലാ​യി 16,000 രൂ​പ​യ്ക്ക് വി​ൽ​പ്പ​ന​യ്ക്കാ​യി വെ​ഞ്ഞാ​റ​മൂ​ട് ജം​ഗ്ഷ​നി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്.

വ​രും ദി​വ​സ​ങ്ങ​ളി​ലും ക​ർ​ശ​ന പ​രി​ശോ​ധ​ന​ക​ൾ ഉ​ണ്ടാ​കു​മെ​ന്ന് വാ​മ​ന​പു​രം എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ജി.​മോ​ഹ​ൻ​കു​മാ​ർ അ​റി​യി​ച്ചു. പ​രി​ശോ​ധ​ന​യി​ൽ ഇ​ൻ​സ്പെ​ക്ട​റെ കൂ​ടാ​തെ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ സ​തീ​ഷ് കു​മാ​ർ, സു​രേ​ഷ് ബാ​ബു സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സ​ജീ​വ് കു​മാ​ർ, ഹാ​ഷിം, വി​ഷ്ണു വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ദീ​പ്തി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button