IdukkiLatest NewsKeralaNattuvarthaNews

ഇടുക്കിയിൽ വ്യാജ മദ്യ നിർമ്മാണ യൂണിറ്റ് കണ്ടെത്തി: വ്യാജ മദ്യവും ബോട്ടിലിംഗ് യൂണിറ്റും പിടികൂടി

ഇടുക്കി: കഞ്ഞിക്കുഴിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ വ്യാജ മദ്യ നിർമ്മാണ യൂണിറ്റ് കണ്ടെത്തി. ഇവിടെ നിന്നും 70 ലിറ്റർ വ്യാജ മദ്യവും ബോട്ടിലിംഗ് യൂണിറ്റും പിടികൂടി. 3500ലധികം മദ്യക്കുപ്പികളും എക്സൈസ് ഇവിടെ നിന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസം പൂപ്പാറയിൽ നിന്നും വ്യാജമദ്യം പിടി കൂടിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാജ മദ്യ നിർമ്മാണ കേന്ദ്രം കണ്ടെത്തിയത്.

35 ലിറ്റ‌ര്‍ വ്യാജമദ്യവുമായി ബെവ്കോ ജീവനക്കാരന്‍ അടക്കം നാലു പേരാണ് കഴിഞ്ഞ ദിവസം പൂപ്പാറയില്‍ പിടിയിലായത്. ബെവ്കോ ജീവനക്കാരനായ തിരുവനന്തപുരം സ്വദേശി ബിനു, സുഹൃത്ത് തിരുവനന്തപുരം സ്വദേശി ബിജു, ഇടുക്കി കഞ്ഞിക്കുഴി സ്വദേശി വിനു മാത്യു, മകന്‍ എബിന്‍ എന്നിവരാണ് ശാന്തന്‍പാറ പോലീസിന്റെ പിടിയിലായത്.

മുഖത്തെ കറുത്ത പാടുകള്‍ മാറ്റാൻ തെെര് ഇങ്ങനെ ഉപയോ​ഗിക്കൂ

ചില്ലറ വില്‍പ്പനക്കാര്‍ക്ക് ബെവ്കോ ഔട്ട്‌ലെറ്റില്‍ നിന്നുമുള്ളതെന്ന് തെറ്റിദ്ധരിപ്പിച്ച്‌ വ്യാജമദ്യമെത്തിച്ചു നല്‍കുന്ന സംഘമാണ് പിടിയിലായതെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. ബെവ്കോ ജീവനക്കാരനായ ബിനു ഔട്ട്‌ലെറ്റിലെ മദ്യം കുറഞ്ഞ വിലയില്‍ നൽകാമെന്ന് വാഗ്ദാനം ചെയ്ത് വിശ്വാസ്യത നേടി വ്യാജമദ്യം വിൽക്കുകയായിരുന്നു എന്ന് പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button