തിരുവനന്തപുരം: വയോധികയുടെ ഭൂമിയും സ്വർണവും പണവും തട്ടിയെടുത്ത കേസിൽ സിപിഎം കൗൺസിലറെ സസ്പെന്‍ഡ് ചെയ്തു. ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ പറ്റിച്ച് ഭൂമിയും സ്വർണവും പണവും തട്ടിയെന്ന കേസില്‍, ആരോപണ വിധേയനായ കൗണ്‍സിലര്‍ സുജിനെയാണ് സിപിഎമ്മില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്.
മരുത്തൂർ മുടുവീട്ടു വിളാകം ബേബി നിവാസിൽ ബേബി (78) എന്ന വയോധികയ്ക്കൊപ്പം താമസിച്ച് നെയ്യാറ്റിന്‍കര നഗരസഭാ കൗണ്‍സിലറായ സുജിനും ഭാര്യ ഗീതുവും ചേർന്ന് 12.5 സെന്റ് ഭൂമിയും 17 പവൻ സ്വർണവും 2 ലക്ഷം രൂപയും പലപ്പോഴായി തട്ടിയെടുത്തെന്ന പരാതിയിലാണ് സുജിനെ പാർട്ടി സസ്പെൻഡ് ചെയ്തത്.
ടെലിവിഷൻ- റേഡിയോ പരിപാടികളുടെ കൈമാറ്റം: കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഈജിപ്തും
രക്ഷിതാക്കളുടെയും സഹോദരങ്ങളുടെയും മരണത്തെ തുടർന്ന് ഒറ്റയ്ക്കു താമസിക്കുകയായിരുന്ന അവിവാഹിതയായ ബേബിക്ക്, ലോക്ഡൗൺ സമയത്ത് സുജിൻ ഭക്ഷണം എത്തിച്ചിരുന്നു. തുടർന്ന്, അവരുമായി ബന്ധം സ്ഥാപിച്ച സുജിനും കുടുംബവും ബേബിയുടെ വീട്ടിൽ 2021 ഫെബ്രുവരി മുതൽ താമസം ആരംഭിക്കുകയും ഈ കാലയളവിൽ 17 പവൻ സ്വർണം തട്ടിയെടുക്കുകയുമായിരുന്നു. സ്വർണം പണയം വച്ചതുമായി ബന്ധപ്പെട്ട രേഖകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ബേബിയുടെ വീട്ടിൽ താമസിച്ചിരുന്ന എട്ടുമാസത്തിനിടയിൽ ഭൂമി ഭാര്യയുടെ പേരിൽ എഴുതി വാങ്ങുകയും ചെയ്തു. സംഭവത്തിൽ മാരായമുട്ടം പോലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും സുജിനും ഭാര്യ ഗീതവും ജില്ലാ കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യം നേടി.
Post Your Comments