WayanadNattuvarthaLatest NewsKeralaNews

പിതാവിന്റ മൃതദേഹം മറവു ചെയ്യാൻ കാട്ടിൽ കുഴിവെട്ടിയവർക്ക് നേരെ കാട്ടാന ആക്രമണം : രണ്ട് പേർക്ക് പരിക്ക്

വിലങ്ങാടി കോളനിയിലെ ബാലൻ, സഹോദരൻ സുകുമാരൻ എന്നിവർക്കാണ് പരിക്കേറ്റത്

വയനാട്: കാട്ടാനയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്. വിലങ്ങാടി കോളനിയിലെ ബാലൻ, സഹോദരൻ സുകുമാരൻ എന്നിവർക്കാണ് പരിക്കേറ്റത്.

വയനാട് ചേകാടിയിലാണ് സംഭവം. ഇരുവരും പിതാവിന്റ മൃതദേഹം മറവു ചെയ്യാൻ കാട്ടിനകത്തെ ശ്മശാനത്തിൽ കുഴിയെടുക്കുമ്പോഴാണ് സംഭവം. ഈ സമയത്താണ് കാട്ടാന ആക്രമിച്ചത്. തുടർന്ന്, ഇരുവരെയും വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Also : കുട്ടികളെ ഉപദ്രവിച്ചു: വനിത ഡോക്ടർക്ക് തടവ് ശിക്ഷ വിധിച്ച് കോടതി

അതേസമയം, ഇടുക്കി ശാന്തൻപാറയിൽ കാട്ടാന വനം വകുപ്പ് വാച്ചറെ ചവിട്ടിക്കൊന്നു. ശാന്തൻപാറ പന്നിയാർ എസ്റ്റേറ്റ് അയ്യപ്പൻകുടി സ്വദേശി ശക്‌തിവേൽ ആണ് കൊല്ലപ്പെട്ടത്.

ഇന്ന് രാവിലെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. പ​ന്നി​യാ​ർ എ​സ്റ്റേ​റ്റി​ലെ​ത്തി​യ കാ​ട്ടാ​ന​കൂ​ട്ട​ത്തെ ഓ​ടി​ക്കു​ന്ന​തി​നി​ടെ ആ​ന ച​വി​ട്ടു​ക​യാ​യി​രു​ന്നെ​ന്നാ​ണ് നി​ഗ​മ​നം.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ഇ​ദ്ദേ​ഹ​ത്തെ ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button