ThiruvananthapuramLatest NewsKeralaNattuvarthaNews

1500 പാ​ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​​ൾ പി​ടി​കൂ​ടി : ഒരാൾ പിടിയിൽ

അ​ന​ധി​കൃ​ത​മാ​യി പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ മൊ​ത്ത വി​ൽ​പ്പ​ന​ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​യാ​യ ബേ​ക്ക​റി ജം​ഗ്ഷ​ൻ ലെ​നി​ൻ ന​ഗ​റി​ൽ താ​മ​സി​ക്കു​ന്ന മു​ജാ​ഹി​ദ് മം​സൈ​ഡി (39) നെ​യാ​ണ് പൊലീസ് അറസ്റ്റ് ചെയ്തത്

തി​രു​വ​ന​ന്ത​പു​രം: 30 ല​ക്ഷം രൂ​പ വി​ല വ​രു​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി ഒ​രാ​ൾ പൊ​ലീ​സ് പി​ടിയിൽ. അ​ന​ധി​കൃ​ത​മാ​യി പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ മൊ​ത്ത വി​ൽ​പ്പ​ന​ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​യാ​യ ബേ​ക്ക​റി ജം​ഗ്ഷ​ൻ ലെ​നി​ൻ ന​ഗ​റി​ൽ താ​മ​സി​ക്കു​ന്ന മു​ജാ​ഹി​ദ് മം​സൈ​ഡി (39) നെ​യാ​ണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൂ​ജ​പ്പു​ര പൊ​ലീ​സ് ആണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : നെറ്റ്ഫ്ലിക്സ്: പാസ്‌വേഡ് ഷെയറിംഗ് എല്ലാ ഉപയോക്താക്കൾക്കും ഉടൻ അവസാനിക്കും, മുന്നറിയിപ്പുമായി സിഇഒമാർ

ഏ​ക​ദേ​ശം 30 ല​ക്ഷ​ത്തോ​ളം വി​ല വ​രു​ന്ന പ​ല ത​ര​ത്തി​ലു​ള്ള നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ 1500ഓ​ളം പാ​ക്ക​റ്റു​ക​ളാ​ണ് പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത​ത്. ​മ​യ​ക്കു മ​രു​ന്നു​ക​ളു​ടേ​യും നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും വ്യാ​പ​ന​വും വി​പ​ണ​ന​വും ത​ട​യു​ന്ന​തി​നാ​യി സി​റ്റി പൊ​ലീ​സ് ന​ട​ത്തി വ​രു​ന്ന സ്പെ​ഷ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് തി​രു​മ​ല വേ​ട്ട​മു​ക്ക് കൂ​ട്ടാ​ൻ​വി​ള​യി​ലെ വാ​ട​ക കെ​ട്ടി​ട​ത്തി​ൽ നി​ന്നും ചാ​ക്കു​ക​ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.

പൂ​ജ​പ്പു​ര എ​സ്എ​ച്ച്ഒ റോ​ജ്, എ​സ്ഐ​മാ​രാ​യ പ്ര​വീ​ൺ, അ​നി​ൽ​കു​മാ​ർ, സ​ന്തോ​ഷ് കു​മാ​ർ, എ​എ​സ്ഐ​മാ​രാ​യ രാ​ജേ​ന്ദ്ര​ൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറ​സ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button