മുട്ടം: കഞ്ചാവ് കടത്ത് കേസിൽ പ്രതിക്ക് നാല് വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തമിഴ്നാട് കമ്പം സ്വദേശി ആശാപാണ്ഡ്യനെയാണ് (48) കോടതി ശിക്ഷിച്ചത്. തൊടുപുഴ എൻ.ഡി.പി. എസ് പ്രത്യേക കോടതി ജഡ്ജി ജി. മഹേഷ് ആണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടി തടവ് അനുഭവിക്കണമെന്നും കോടതി വിധിയിൽ പറയുന്നു.
2016 ഏപ്രിൽ 16-ന് ആണ് കേസിനാസ്പദമായ സംഭവം. കമ്പംമെട്ട് മൂങ്കിപ്പള്ളം ഭാഗത്ത് വെച്ച് 3.100 കിലോ കഞ്ചാവുമായാണ് പ്രതി പിടിയിലായത്. കമ്പംമെട്ട് പൊലീസ് സ്റ്റേഷൻ അഡീഷനൽ എസ്.ഐ ആയിരുന്ന കെ.എ. ജോസും സംഘവുമാണ് ഇയാളെ പിടികൂടിയത്.
പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ബി. രാജേഷ് ഹാജരായി.
Post Your Comments