കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ചതിന്റെ പേരില്‍ നഷ്ടം ഈടാക്കുന്നതിന്റെ ഭാഗമായി പിഎഫ്‌ഐ പ്രവര്‍ത്തകരുടെ സ്വത്ത് വകകള്‍ ജപ്തി ചെയ്ത നടപടിയില്‍ പ്രതികരിച്ച് നടന്‍ ജോയ് മാത്യു.
പി.എഫ്.ഐ മാത്രമല്ല കേരളത്തില്‍ ഹര്‍ത്താലും ബന്ദും നടത്തി പൊതുമുതല്‍ നശിപ്പിച്ചതെന്നും വേറെയും രാഷ്ട്രീയ പാര്‍ട്ടികളുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം..
‘പോപ്പുലര്‍ ഫ്രണ്ട് മാത്രമല്ല കേരളത്തില്‍ ഹര്‍ത്താലും ബന്ദും നടത്തി പൊതുമുതല്‍ നശിപ്പിച്ചത്. അതിനും മുന്‍പേ ഇതൊക്കെ ചെയ്തുകൂട്ടിയ വേറെയും രാഷ്ട്രീയ പാര്‍ട്ടികളുണ്ട്. അതിന്റെയൊക്കെ നേതാക്കന്മാരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയാല്‍ തീര്‍ക്കാവുന്ന കടമേ ഇപ്പോള്‍ കേരളത്തിനുള്ളൂ- ബഹുമാനപ്പെട്ട ഹൈക്കോടതി ഇക്കാര്യം ശ്രദ്ധിക്കാനപേക്ഷ’.
‘ഹര്‍ത്താല്‍, ബന്ദ് തുടങ്ങിയ കിരാതപ്രവൃത്തികള്‍ക്ക് ഇരയായി കൊല്ലപ്പെടുകയോ അംഗഭംഗം നേരിടുകയോ ചെയ്യേണ്ടിവന്ന അസംഖ്യം സാധാരണക്കാരുണ്ട്. അവര്‍ക്ക് ന്യായമായ നഷ്ടപരിഹാരത്തിന് ഈ ഹൈക്കോടതി വിധി ഒരു സഹായമാകും. അഭിഭാഷകര്‍ തയ്യാറാവുക,’
Post Your Comments