കൊല്ലം: നിർമാണത്തിലിരുന്ന ഹോട്ടല്‍ കെട്ടിടത്തിലെ ലിഫ്റ്റ് പൊട്ടി വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. പരവൂര്‍ കോട്ടപ്പുറം സ്വീറ്റ് ഹോമില്‍ മിസ്ഹാബുദീന് (84) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞ് 3.40-ന് ആയിരുന്നു അപകടം നടന്നത്. അപകടത്തില്‍ ഏഴു പേര്‍ക്ക് പരിക്കേറ്റിരുന്നു. ഹോട്ടല്‍ ഉടമകളില്‍ ഒരാളായ കൊട്ടിയം ഉമയനല്ലൂര്‍ സ്വദേശി, പറക്കുളം സ്വദേശി റെജി എന്നിവരുടെ കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. റെജിയുടെ മൂത്തച്ഛനാണ് മിസ്ബാഹുദീന്. ബുന്ധുക്കളായ ഷൈല (55), റിയാസ്, സപ്ന, റോഷ്നി, ബിസിനസ് നടത്തിപ്പുകാരില്‍ ഒരാളായ കൊല്ലം സ്വദേശി അനീഷ് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.
കൊല്ലം ബീച്ച് റോഡിലുള്ള റാഹത്ത് ഹോട്ടലിന്റെ പുതുതായി നിര്‍മിക്കുന്ന കെട്ടിടം കാണാനെത്തിയതായിരുന്നു ഇവര്‍. കെട്ടിടത്തിന്റെ പിന്നിലുള്ള സര്‍വീസ് ലിഫ്റ്റില്‍ കയറി ഒന്നാം നിലയില്‍ എത്തിയപ്പോഴാണ് റോപ്പ് പൊട്ടി വീണത്.
മിസ്ബാഹുദീന്റെ സംസ്കാരം നടത്തി. മക്കള്‍: തനിമ, ഷാജി, ഷൈല, ബിന്ദു. മരുമക്കള്‍: സാദിഖ്, നിസാര്‍, മണ്‍സൂര്‍, ഫൈസി.
Post Your Comments