KeralaLatest News

‘പരാതി നൽകാൻ പോലും വിനീത വിധേയനായ ഈ അടിമ തയ്യാറല്ല, ലിഫ്റ്റിൽ കുടുങ്ങിയ നരകയാതന ഇയാൾ അർഹിച്ചത്’: സന്ദീപ് വാചസ്പതി

രണ്ടുദിവസം ഭക്ഷണവും വെള്ളവുമില്ലാതെ ജീവൻ കയ്യിൽപിടിച്ച് ഒടുവിൽ രക്ഷപ്പെടുത്തിയ രവീന്ദ്രൻ നായർ പാർട്ടി അടിമയെന്നു തെളിവ് നിരത്തി സന്ദീപ് വാചസ്പതി. സംഭവത്തിൽ പരാതി നല്കാൻ പോലും ഇയാൾ തയ്യാറല്ല എന്ന് മനോരമ വായിച്ചപ്പോൾ മനസ്സിലായി എന്ന് വാചസ്പതി പറഞ്ഞു.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

അമേരിക്കയിൽ അടിമത്തം നിർത്തലാക്കുന്നതിനും 10 വർഷം മുമ്പ് തിരുവിതാംകൂറിൽ അടിമത്തം നിരോധിച്ചെന്നാണ് ചരിത്രം. എന്നാൽ അടിമവംശം കേരളത്തിൽ ഇപ്പോഴും നിലനിൽക്കുന്നു എന്ന് ഇന്നത്തെ മലയാള മനോരമ വായിച്ചപ്പോൾ മനസിലായി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ലിഫ്റ്റിനുള്ളിൽ കുടുങ്ങി അനുഭവിച്ച നരകയാതന ഇയാൾ അർഹിച്ചത് തന്നെയാണെന്ന് ഈ പ്രതികരണത്തിൽ നിന്ന് മനസിലായി.

ഇദ്ദേഹം കൊടുക്കുന്ന ഒരു പരാതി കൊണ്ട് കുത്തഴിഞ്ഞ കേരളത്തിൻ്റെ ആരോഗ്യരംഗം നന്നാവും എന്ന പ്രതീക്ഷ ആർക്കുമില്ല. ഇതിൻ്റെ പേരിൽ സർക്കാരിന് രാജി വെക്കേണ്ടി വരികയുമില്ല. എങ്കിലും സംവിധാനത്തിൽ എവിടെയെങ്കിലും ഉള്ള പിഴവ് പരിഹരിക്കാൻ ഒരു പരാതിക്ക് സാധിക്കുമായിരിക്കും. പക്ഷേ അതിന് പോലും അവസരം നൽകാൻ വിനീത വിധേയനായ ഈ അടിമ തയ്യാറല്ല.

കാരണം നടപടി സ്വീകരിക്കേണ്ടി വരിക ഏതെങ്കിലും സഹ അടിമയുടെ പേരിൽ ആയിരിക്കും എന്ന വർഗ്ഗ ബോധമാണ് ഇയാളെ അതിൽ നിന്നും പിന്തിരിപ്പിക്കുന്നത്.

അങ്ങനെ വന്നാൽ ഇപ്പൊൾ മുതലാളി എറിഞ്ഞ് നൽകിക്കൊണ്ടിരിക്കുന്ന എല്ലിൻ കഷണത്തിൻ്റെ എണ്ണം കുറഞ്ഞാലോ എന്ന ഭീതി, താൻ നിമിത്തം അടിമ വംശത്തിൻ്റെ ഒരു കല്ല് പോലും ഇളകാൻ പാടില്ല എന്ന ചിന്ത ഇത് മാത്രമാണ് ഇത്തരം അടിമകളെ നയിക്കുന്നത്. അല്ലാതെ നാടിൻ്റെ പുരോഗതി ഇവർക്ക് ചിന്തയിലെ ഇല്ല. ഇത്തരം അടിമക്കണ്ണുകളുടെ എണ്ണം കുറയാതെ കേരളം രക്ഷപ്പെടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button