തിരുവനന്തപുരം: പികെ ഫിറോസിന്റെ അറസ്റ്റ് ഭരണകൂട ഭീകരതയെന്ന് രമേശ് ചെന്നിത്തല. നടപടി അംഗീകരിക്കാൻ ആവില്ലെന്നും സംസ്ഥാനത്ത് അതിശക്തമായ പ്രതിഷേധം ഉയരുമെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫ് നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
യൂത്ത് ലീഗ് സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. സംഭവത്തിൽ 26 പേരെ നേരത്തെ റിമാൻഡ് ചെയ്‌തിരുന്നു. പികെ ഫിറോസിന്റെ നേതൃത്വത്തിലായിരുന്നു കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റ് മാർച്ച് നടന്നത്. സംസ്ഥാന സർക്കാരിനെതിരെയുള്ള പ്രതിഷേധമായിരുന്നു.
പ്രതിഷേധ മാർച്ച് വലിയ സംഘർഷത്തിലേക്ക് വഴിമാറുകയും നിരവധിപേർക്ക് പരുക്ക് ഏൽക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ആണ് ഫിറോസിനെ അറസ്റ്റ് ചെയ്തത്.
Post Your Comments