Latest NewsNewsIndia

പ്രധാനമന്ത്രി മോദിക്കെതിരെ തയ്യാറാക്കിയ ഡോക്യുമെന്ററിക്കെതിരെ ശക്തമായി പ്രതികരിച്ച് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കെട്ടുകഥകള്‍ തയ്യാറാക്കിയ ഡോക്യുമെന്ററിക്കെതിരെ ശക്തമായി പ്രതികരിച്ച് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു. ചില വ്യക്തികള്‍ രാജ്യത്തിനകത്ത് വിദ്വേഷ പ്രചാരണങ്ങള്‍ നടത്തുകയാണെന്നും, അവര്‍ ബിബിസിയെ സുപ്രീം കോടതിയ്ക്ക് മുകളിലാണ് പരിഗണിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു. ആ ചില വ്യക്തികള്‍, അവരുടെ ധാര്‍മ്മിക ഉപദേഷ്ടാക്കളെ പ്രീതിപ്പെടുത്താന്‍ അവര്‍ രാജ്യത്തിന്റെ അന്തസ്സും പ്രതിച്ഛായയും വിള്ളല്‍ വീഴ്ത്തുകയാണെന്ന് കേന്ദ്രമന്ത്രി ആരോപിച്ചു.

Read Also: പ്രവാസി തൊഴിലാളികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട വിവിധ ഫീസ് തുകകൾ വഹിക്കേണ്ടത് തൊഴിലുടമകൾ: മാനവ വിഭവശേഷി മന്ത്രാലയം

രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ ആത്മവിശ്വാസത്തോടെ മുന്നേറുകയാണെന്നും ഇന്ത്യയ്ക്കകത്തോ പുറത്തോ ആരംഭിച്ച ദുഷ്പ്രചരണങ്ങള്‍ കൊണ്ട് ഇന്ത്യയുടെ പ്രതിച്ഛായയെ തകര്‍ക്കാന്‍ കഴിയില്ലെന്നും കിരണ്‍ റിജിജു പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശബ്ദം 140 കോടി ഇന്ത്യക്കാരുടെ ശബ്ദമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയെ ദുര്‍ബലപ്പെടുത്തുക എന്ന ലക്ഷ്യം മാത്രമുള്ള ഇവരില്‍ നിന്ന് ഒരു പ്രതീക്ഷയുമില്ലെന്നും അദ്ദേഹം ട്വിറ്ററിലൂടെ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button