Latest NewsNewsIndia

റിപ്പബ്ലിക് ദിനത്തിൽ ഭീകരാക്രമണം നടത്തും, ചെങ്കോട്ടയിൽ ഖലിസ്ഥാൻ പതാക ഉയരും: ഭീഷണിയുമായി സിഖ് ഫോർ ജസ്റ്റിസ്

ഡൽഹി: റിപ്പബ്ലിക് ദിനത്തിൽ ഭീകരാക്രമണം നടത്തുമെന്ന ഭീഷണിയുമായി സിഖ് ഭീകര സംഘടനയായ ഖലിസ്ഥാന്‍. ജനുവരി 26ന് രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്തുമെന്ന് ഖലിസ്ഥാന്‍ ഭീകരന്‍ ഗുര്‍പത്വന്ത് സിംഗ് പന്നു പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു വീഡിയോയിലാണ് പന്നുവിന്റെ മുന്നറിയിപ്പ്.

‘2023ല്‍ ഇന്ത്യയുടെ അധീശത്വത്തില്‍ നിന്ന് പഞ്ചാബിനെ മോചിപ്പിക്കും. ജനുവരി 26ന് ആരും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുത്. ഇറങ്ങിയാല്‍ സിഖ് ഫോര്‍ ജസ്റ്റിസിന് ഇടപെടേണ്ടി വരും. ഡല്‍ഹിയാണ് ലക്ഷ്യം. ചെങ്കോട്ടയില്‍ ഖലിസ്ഥാന്‍ പതാക ഉയര്‍ത്തും,’ എന്നാണ് ഗുര്‍പത്വന്ത് സിംഗ് പന്നു വീഡിയോയില്‍ പറയുന്നത്. ഖലിസ്ഥാന്‍ പതാക ഉയര്‍ത്തുന്നവര്‍ക്ക് 5,00,000 ഡോളറും പന്നു വാഗ്ദാനം ചെയ്തിട്ടുണ്ട്.

മദ്രസകളുടെ എണ്ണം കുറച്ച് വിദ്യാർത്ഥികളെ പൊതുവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമാക്കും: പ്രഖ്യാപനവുമായി അസം മുഖ്യമന്ത്രി

സംഭവത്തിന് പിന്നാലെ അഭിഭാഷകനായ വിനീത് ജിന്‍ഡാല്‍ സിഖ് ഫോര്‍ ജസ്റ്റിസിനും പന്നുവിനുമെതിരെ സുപ്രീം കോടതിയില്‍ പരാതി നല്‍കി. ഈ അക്കൗണ്ടുകള്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് കണ്ടപ്പോള്‍ ഞെട്ടിപ്പോയെന്ന് അദ്ദേഹം പറഞ്ഞു. 2023 ജനുവരി 26 ന് ഡല്‍ഹിയില്‍ ആര്‍ഡിഎക്‌സ് ആക്രമണ ഭീഷണി ഉയര്‍ത്തിയ ഗുര്‍പത്വന്ത് സിംഗ് പന്നു ഇതിന്റെ വീഡിയോ പങ്കിട്ടിട്ടുണ്ടെന്നും വിനീത് ജിന്‍ഡാല്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button